വാസ്കോ: അണ്ടർ 17 ലോകകപ്പ് ടീമായ ഇന്ത്യൻ ആരോസിനെ നെരോക്ക എഫ്സി 2-0ത്തിന് തോല്പിച്ചു. ആരോസ് ഡിഫൻഡർ അൻവർ അലിയുടെ സെൽഫ്ഗോളിൽ നെരോക്ക പതിനെട്ടാം മിനിറ്റിൽ മുന്നിലെത്തി.
കളിയുടെ അധികസമയത്ത് ഒഡിലി ഫെലിക്സാണ് രണ്ടാംഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ ഐസ്വാൾ എഫ്സിയെ ഇൗസ്റ്റ് ബംഗാൾ ഗോൾരഹിത സമനിലയിൽ കുരുക്കി. ഒൻപത് കളികളിൽ നിന്ന് 22 പോയിന്റുള്ള മിനെർവ പഞ്ചാബാണ് ലീഗിന്റെ തലപ്പത്ത്. ഈസ്റ്റ് ബംഗാൾ (19), നെരോക്ക (18) എന്നിവർ തൊട്ടുപിന്നിലുണ്ട്.