ബംഗളൂരു: സീനിയർ വനിത ടി20 ക്രിക്കറ്റിൽ ചരിത്രത്തിലാദ്യമായി കേരളം സെമിയിൽ കടന്നു. ഗുജറാത്തിനെ ആറു വിക്കറ്റിന് തോല്പിച്ചാണ് കേരളത്തിന്റെ പെണ്‍കുട്ടികൾ ചരിത്രമെഴുതിയത്.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് വെറും 57 റണ്‍സിന് പുറത്തായി. കേരളത്തിനായി മിന്നു മാണി നാലോവറിൽ 11 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. കീർത്തി ജയിംസും ടി. ഷാനിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഒരുഘട്ടത്തിൽ നാലു വിക്കറ്റ് എന്ന നിലയിൽ പതറിയ കേരളത്തെ എസ്. സജനയുടെ ബാറ്റിംഗാണ് ലക്ഷ്യത്തിലെത്തിച്ചത്. 34 റണ്‍സെടുത്ത സജനയാണ് കളിയിലെ താരം.