മാഡ്രിഡ്: പ്രതിഫലം വർധിപ്പിച്ച് കരാർ പുതുക്കിയില്ലെങ്കിൽ ക്ലബ് വിടുമെന്നുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭീഷണി വകവയ്ക്കാതെ റയൽ മാഡ്രിഡ്. ക്രിസ്റ്റ്യാനോ തന്റെ നിലപാടറിയിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും റയൽ മൗനം തുടരുകയാണ്.
മികച്ച കളിക്കാരനുള്ള ഫിഫയുടെ പുരസ്കാരം ലഭിച്ച തനിക്ക് പ്രതിഫലം കൂടുതൽ ചോദിക്കാൻ അവകാശമുണ്ടെന്നാണ് ക്രിസ്റ്റ്യനോയുടെ വാദമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.