മുംബൈ: അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റത്തിന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം വേദിയാകും. ജൂണ്‍ 14നാണ് ഇന്ത്യക്കെതിരായ മത്സരം തുടങ്ങുക. കഴിഞ്ഞ വർഷമാണ് ഐസിസിയുടെ ടെസ്റ്റ് പദവി അയർലൻഡിനൊപ്പം അഫ്ഗാനിസ്ഥാന് ലഭിക്കുന്നത്. ക്രിക്കറ്റ് ഏറ്റവും വേഗത്തിൽ വളർന്ന് കൊണ്ടിരിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ.