പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ പാരീ സാന്‍ ഷെര്മയിനു ജയം. പിഎസ്ജി ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം നാന്റസിനെതിരേ സ്വന്തമാക്കി. വിവാദത്തോടെയാണ് മത്സരം അവസാനിച്ചത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ നാന്റസിന്റെ ഡിയേഗോ കാര്‍ലോസിനെ റഫറി ടോണി ചാപ്രണ് ചവുട്ടി വീഴ്ത്താന്‍ ശ്രമിക്കുകയും തുടര്‍ന്ന് ചുവപ്പുകാര്‍ഡ് നല്കി പുറത്താക്കുകയും ചെയ്തു. മത്സരത്തിന്റെ തൊണ്ണൂറ്റൊന്നാം മിനിട്ടിലായിരുന്നു സംഭവം.
ഓടുന്നതിനിടയില്‍ ഡിയാഗോ കാര്‍ലോസിന്റെ ദേഹത്ത് തട്ടി റഫറി ചാപ്രണ് വീണു. എഴുന്നേറ്റു വരുന്നതിനിടെ റഫറി തിരിച്ച് കളിക്കാരനെ തൊഴിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതികരിച്ചതിന് കാര്‍ലോസിന് രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പും നല്കി റഫറി പുറത്താക്കുകയും ചെയ്തു.
നാന്റസ് കളിക്കാര്‍ റഫറിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും കാര്‍ലോസിനു മാര്‍ച്ചിംഗ് ഓര്‍ഡര്‍ റഫറി നല്കിക്കഴിഞ്ഞിരുന്നു. ചാപ്രണിനെ വിലക്കണമെന്ന ആവശ്യവുമായി നാന്റസ് അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ റഫറി നടപടി നേരിടേണ്ടി വരും.
മത്സരത്തില്‍ എയ്ഞ്ചല്‍ ഡി മരിയ (12) നേടിയ ഗോളിലാണ് പിഎസ്ജി ജയിച്ചത്.
പരിക്കിനെത്തുടര്‍ന്ന് നെയ്മര്‍ ഇല്ലാതെയാണ് പിഎസ്ജി കളിച്ചത്. ലീഡ് ഉയര്‍ത്താന്‍ ഡി മരിയയ്ക്ക് രണ്ടു സുവര്ണാവസരങ്ങള് ലഭിച്ചതാണ്. 20 കളിയില്‍ 53 പോയിന്റുമായി പിഎസ്ജിയാണ് മുന്നില്‍. 42 പോയിന്റുള്ള മോണക്കോ രണ്ടാമതും. അത്രതന്നെ പോയിന്റുമായി ലിയോണ്‍ മൂന്നാമതുമാണ്.