ബംഗളൂരു: ഒരുവശത്ത് ഇന്ത്യന്‍ ഫുട്ബോള്‍ പുതിയ ഉയരങ്ങളിലേക്കുള്ള യാത്രയില്‍. മറുവശത്താകട്ടെ പ്രഫഷണലിസം ഇപ്പോഴും എത്തിനോക്കിയിട്ടില്ല. സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തില്‍ കേരളം ഉള്‍പ്പെടുന്ന ഗ്രൂപ്പിലെ മത്സരങ്ങള്‍ വ്യാഴാഴ്ച തുടങ്ങാനിരിക്കെ ഗ്രൗണ്ടും സമയവും സംബന്ധിച്ച കാര്യത്തില്‍ അവ്യക്തത.
കര്‍ണാടക ഫുട്ബോള്‍ അസോസിയേഷന് സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടക്കുമെന്നാണ് ഇതുവരെ ടീമുകളെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ അന്തിമതീരുമാനം ഇനിയും എടുത്തിട്ടില്ലെന്നും ഇന്ന് നടക്കുന്ന മാനേജര്‍മാരുടെ യോഗത്തിലേ ഇക്കാര്യത്തില്‍ തീരുമാനമാകൂവെന്നുമാണ് കേരള കോച്ച് സതീവന്‍ ബാലന് പറയുന്നത്.
മുന്‍വര്‍ഷങ്ങളില്‍ പ്രാഥമികറൗണ്ടിലെ ഫിക്സചറും സമയക്രമവും നേരത്തെ പ്രഖ്യാപിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ അത്തരത്തിലൊരു ക്രമീകരണവും ചെയ്തിട്ടില്ല. തമിഴ്നാട്, ആന്ധ്രപ്രദേശ്, ആന്‍ഡമാന്‍ ടീമുകളാണ് കേരളത്തിന്റെ ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്. ആന്‍ഡമാന്‍ അവസാന നിമിഷം ടൂര്‍ണമെന്റില്‍ നിന്ന് തന്നെ പിന്മാറി. ഇതോടെ മൂന്നു ടീമുകള്‍ മാത്രമായി ഗ്രൂപ്പില്‍. ഇവിടെ മുന്നിലെത്തുന്ന ടീമിന് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടാം.
ഞായറാഴ്ച ബംഗളൂരുവിലെത്തിയ കേരള ടീം പരിശീലനം തുടങ്ങിയിട്ടുണ്ട്. കേരള നിരയില്‍ ആര്‍ക്കും പരിക്കില്ല. എതിരാളികള്‍ മികച്ചവരായതിനാല്‍ നല്ല പോരാട്ടമാണ് പ്രതീക്ഷിക്കുന്നതെന്നും കോച്ച് സതീവന്‍ ബാലന് ദീപികയോട് പറഞ്ഞു.