വിയക് ആന്‍ സീ (നെതര്‍ലന്‍ഡ്സ്): ടാറ്റ സ്റ്റീല്‍ മാസ്റ്റേഴ്സ് ചെസില്‍ വിശ്വനാഥന് ആനന്ദിനു സമനില. ഇന്ത്യന്‍ താരം ആനന്ദ് റഷ്യയുടെ സെര്‍ജി കാര്ജാകിനുമായി സമനിലയില്‍ പിരിഞ്ഞു. നിലവിലെ ലോക റാപ്പിഡ് ചെസ് ചാമ്പ്യനാണ് ആനന്ദ്. മറ്റൊരു ഇന്ത്യന്‍ താരം ബി. അധിബനെ ടോപ് സീഡ് മാഗ്നസ് കാള്സണ് രണ്ടാം റൗണ്ടില്‍ പരാജയപ്പെടുത്തി. അനായാസമായിട്ടാണ് ആനന്ദ് കാര്ജാകിനുമായി ഏറ്റുമുട്ടിയത്. സമനിലയോടെ 1.5 പോയിന്റ് നേടിയ ഇന്ത്യന്‍ താരം പോയിന്റ് നിലയില്‍ ഹോളണ്ടിന്റെ അനീഷ് ഗിരിക്കു പിന്നില്‍ രണ്ടാമതാണ്.
ആനന്ദിനൊപ്പം കാള്സണ്, അസര്‍ബൈജാന്റെ ഷഹരിയാര്‍ മെമഡയറോവ് എന്നിവരും രണ്ടാം സ്ഥാനത്തുണ്ട്. ഉജ്വല പ്രകടനം നടത്തിയ ഗിരി റഷ്യയുടെ വ്ളാഡിമിര്‍ ക്രാംനിക്കിനെ തോല്‍പ്പിച്ചു. വെള്ള കരുക്കളുമായി കളിച്ച അധിബന്‍ കാള്‍സനു മുന്നിൽ കീഴടങ്ങുകയായിരുന്നു. ക്ലാസിക്കല്‍ ഗെയിമില്‍ അനീഷ് ഗിരി ആദ്യമായാണ് ക്രാംനിക്കിനെ തോല്‍പ്പിക്കുന്നത്.
ചലഞ്ചേഴ്സ് സെഷനില്‍ വിദിത് ഗുജറാത്തി പോളണ്ടിന്റെ മൈക്കില്‍ ക്രാസെങ്കോയെ പരാജയപ്പെടുത്തി.