മുംബൈ: ഇയാന്‍ ഹ്യൂമിന്റെ ചടുലന്‍ ഗോളില്‍ ഐഎസ്എലില്‍ വിവാദം കത്തുന്നു. കേരള ബ്ലാസ്റ്റേഴ്സിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുംബൈ സിറ്റി കോച്ച് അലക്സാന്‍ഡ്രെ ഗുമെയിറസ് റഫറിമാരുടെ നിലവാരത്തെ വിമര്‍ശിച്ചു. ഒറ്റനോട്ടത്തില്‍ തന്നെ ഗോളല്ലെന്ന് മനസിലാക്കാമായിരുന്ന നീക്കം റഫറി എങ്ങനെ അനുവദിച്ചു കൊടുത്തെന്നത് അത്ഭുതമായെന്ന് അദേഹം പറഞ്ഞു.
മുംബൈയ്ക്കെതിരേ 23-ാമത്തെ മിനിറ്റിലായിരുന്നു വിവാദ ഗോള്‍ പിറന്നത്. ബ്ലാസ്റ്റേഴ്സ് താരം മാര്‍ക് സിഫിനിയോസിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കാണ് വിവാദങ്ങള്‍ക്ക് കാരണം. റഫറി ഫ്രീകിക്ക് വിധിച്ച മാത്രയില്‍ കറേജ് പെര്ക്കൂസണ് കിക്കെടുത്തു. എന്നാല്‍ ഫൗള്‍ നടന്ന പൊസിഷനില്‍ നിന്ന് അഞ്ചു മീറ്റര്‍ അകലെ നിന്നാണ് കിക്കെടുത്തത്. മുംബൈ താരങ്ങള്‍ കളി തുടരാന്‍ തയാറെടുക്കുന്നതിനിടെ ഓഫ്സൈഡ് പൊസിഷനിലെന്ന് തോന്നിപ്പിക്കുന്ന ഹ്യൂം വലകുലുക്കുകയും ചെയ്തു.
സാധാരണ ഗതിയില്‍ സ്വന്തം ഹാഫില്‍ ഫ്രീകിക്ക് കുറച്ചുകൂടി അകലെവച്ച് എടുക്കുന്നത് വലിയ കുഴപ്പമില്ല. എന്നാല്‍ എതിരാളിയുടെ പകുതിയില്‍ കൃത്യസ്ഥാനത്ത് നിന്നല്ല കിക്കെങ്കില് റഫറിക്ക് ഫൗള്‍ വിളിക്കാം. കളി നിയന്ത്രിച്ച പ്രഞ്ജാല്‍ ബാനര്‍ജി അത്തരത്തിലൊരു നീക്കം നടത്തിയില്ല. ചെന്നൈയ്നെതിരേ അവരുടെ തട്ടകത്തില്‍ ബ്ലാസ്റ്റേഴ്സ് നായകന് സന്ദേശ് ജിംഗനെതിരേ അനാവശ്യ പെനാല്‍റ്റി നല്കിയതും ഇതേ കോച്ചായിരുന്നുവെന്നത് യാദൃശ്ചികതയായി.
അതിനിടെ കേരള ടീം ജംഷഡ്പുരിലെത്തി. ടാറ്റയുടെ ടീമായ ജംഷഡ്പുര്‍ എഫ്സിക്കെതിരേയാണ് നാളെ ബ്ലാസ്റ്റേഴ്സിന്റെ മത്സരം. ഈ കളി ജയിക്കാനായാല്‍ ഡേവിഡ് ജയിംസിന്റെ ടീമിനു മൂന്നാമതെത്താം. ഇപ്പോള്‍ 10 കളിയില്‍ 14 പോയിന്റുമായി ആറാമതാണ് ബ്ലാസ്റ്റേഴ്സ്.