തിരുവനന്തപുരം: ചെന്നൈയില്‍ 17 മുതല്‍ 24 വരെ നടക്കുന്ന 68-ാമത് ദേശീയ സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പുരുഷ ടീമിനെ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് കൊച്ചിയുടെ യുഡ്രിക് പെരേരയും വനിതകളെ കെഎസ്ഇബിയുടെ പി.ജി. അഞ്ജനയും നയിക്കും. വനിതാ വിഭാഗത്തില്‍ കേരളമാണ് നിലവിലെ ചാമ്പ്യന്മാര്. പുരുഷന്മാരില് ഉത്താരഖണ്ഡും.