മെല്‍ബണ്‍: ജേസണ്‍ റോയിയുടെ റിക്കാര്‍ഡ് സെഞ്ചുറി മികവില്‍ ഇംഗ്ലണ്ടിനു ജയം. ഓസ്ട്രേലിയയ്ക്കെതിരേയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിന്റെ ജയം സ്വന്തമാക്കി. 180 റണ്‍സാണ് ഇംഗ്ലണ്ട് ഓപ്പണര്‍ അടിച്ചുകൂട്ടിയത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ എട്ട് വിക്കറ്റിന് 304 റണ്‍സ് എടുത്തു. ആരോണ്‍ ഫിഞ്ച് (119 പന്തില്‍ 107), മാര്‍കസ് സ്റ്റോണിസ് (40 പന്തില്‍ 60), മിച്ചല്‍ മാര്‍ഷ് (68 പന്തില്‍ 50) എന്നിവരുടെ ബാറ്റിംഗാണ് ഓസ്ട്രേലിയയെ മികച്ച നിലയിലെത്തിച്ചത്. 119 പന്ത് നേരിട്ട ഫിഞ്ച് 10 ഫോറും മൂന്നു സിക്സും പായിച്ചു.
മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് റോയിയുടെ ബാറ്റിംഗ് മികവില്‍ ഇംഗ്ലണ്ട് 48.5 ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടമാക്കി 308 റണ്‍സ് നേടി വിജയം സ്വന്തമാക്കി. 151 പന്തില്‍ 16 ഫോറിന്റെയും അഞ്ചു സിക്സിന്റെയും അകമ്പടിയിലായിരുന്നു റോയി 180 റണ്‍സിലെത്തിയത്. ഒരു ഇംഗ്ലണ്ട് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. 110 പന്തില്‍ 91 റണ്‍സുമായി ജോ റൂട്ട് പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റില്‍ റോയിയും റൂട്ടും 221 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്.