ചെറുവത്തൂർ: സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയിൽ രണ്ടാം ദിനത്തിൽ ഏഴു റിക്കാർഡുകൾ. കാവാലം ടിഎച്ച്എസിലെ പി.എസ്. ജോയൽ രണ്ട് റിക്കാർഡുകൾ കുറിച്ചു. സീനിയർ ആണ്‍കുട്ടികളുടെ ട്രിപ്പിൾ ജംപിൽ (12.3 മീറ്റർ), ബ്രോഡ് ജംപിൽ(5.61 മീറ്റർ). സബ്ജൂണിയർ വിഭാഗം 800 മീറ്ററിൽ പാലക്കാട് ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ ആർ. ദർശൻ(2.23), സീനിയർ ആണ്‍കുട്ടികളുടെ 3,000 മീറ്ററിൽ ഷൊർണൂർ ഗവ. ടിഎച്ച്എസ്എസിലെ കെ.കെ. നിധിൻ (10.26),സീനിയർ ആണ്‍കുട്ടികളുടെ ജാവലിൻ ത്രോയിൽ ഇടുക്കി വണ്ണപ്പുറം ടിഎച്ച്എസ്എസിലെ തൻസീർ അസീസ് (36.7 മീറ്റർ), ജൂണിയർ ഡിസ്കസ് ത്രോയിൽ കോട്ടയം കാഞ്ഞിരപ്പള്ളി ടിഎച്ച്എസ്എസിലെ കെ.എസ്. അശ്വിൻ (29.88 മീറ്റർ), ജൂണിയർ പെണ്‍കുട്ടികളുടെ 400 മീറ്ററിൽ തൃശൂർ കൊടുങ്ങല്ലൂർ ടിഎച്ച്എസിലെ കെ.എസ്. ഫിദ ജഹാൻ (1.47) എന്നിവർക്കാണ് റിക്കാർഡുകൾ.