ബാഴ്സലോണ: സൂപ്പര്‍താരം ലയണല്‍ മെസിയുടെ ഇരട്ട ഗോള്‍ മികവില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ കോപ്പ ഡെ റേ (കിംഗ്സ് കപ്പ്) ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. നൂ കാമ്പില്‍ നടന്ന മത്സരത്തില്‍ ബാഴ്സലോണ മറുപടിയില്ലാത്ത അഞ്ചു ഗോളിന് സെല്‍റ്റ വിഗോയെ തകര്‍ത്തു. ആദ്യപാദം 1-1ന് സമനിലയില്‍ പിരിയുകയായിരുന്നു. 6-1ന്റെ അഗ്രഗേറ്റില്‍ ക്വാര്‍ട്ടറിലേക്കു മുന്നേറി. ബാഴ്സലോണയില്‍ പുതുതായി ചേര്‍ന്ന ഫിലിപ്പെ കുടിഞ്ഞോ കളികാണാനുണ്ടായിരുന്നു. പരിക്കിനെത്തുര്‍ന്ന് ആദ്യത്തെ കുറച്ച് മത്സരങ്ങള്‍ കുടിഞ്ഞോയ്ക്കു നഷ്ടമാകും.
സെല്‍റ്റയുടെ ഗ്രൗണ്ടില്‍ നടന്ന ആദ്യ പാദത്തിലേറ്റ സമനിലയുടെ എല്ലാ കണക്കുകളും ബാഴ്സലോണ സ്വന്തം ഗ്രൗണ്ട് ന്യൂകാമ്പില്‍ തീര്‍ത്തു. ശക്തമായ ടീമിനെയാണ് ബാഴ്സലോണ പരിശീലകന് എണസ്റ്റോ വാല്വെര്ദെ ഇറക്കിയത്. ആദ്യ പാദത്തില്‍ കളിപ്പിക്കാതിരുന്ന ജോര്‍ഡി ആല്‍ബ, ആന്ദ്രെ ഇനിയെസ്റ്റ, ലൂയിസ് സുവാരസ്, മെസി എന്നിവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി ടീമിനെ ശക്തമാക്കി. ആദ്യ പകുതിയില്‍ പിരിയുമ്പോള്‍ തന്നെ നിലവിലെ ചാമ്പ്യന്മാര് 4-0ന് മുന്നിലെത്തി. കഴിഞ്ഞ മൂന്നു തവണയും കിംഗ്സ് കപ്പില്‍ ബാഴ്സലോണയാണ് ചാമ്പ്യന്മാര്.
13, 15 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. രണ്ടു ഗോളും ആല്‍ബയുടെ പാസില്‍നിന്നായിരുന്നു. ആല്‍ബയുടെ പാസ് ഇടങ്കാലില്‍ കിട്ടിയതേ മെസി ഫസ്റ്റ് ടച്ച് തന്നെ വലയിലാക്കി. അടുത്ത ഗോളും ആദ്യ ഗോളിന്റെ ആവര്‍ത്തനമായിരുന്നു. ആല്‍ബയുടെ പാസില്‍ മെസിക്കു ഗോള്‍. 28-ാം മിനിറ്റില്‍ ആദ്യ ഗോളുകള്‍ക്കുള്ള പ്രത്യുപകാരം മെസി ആല്‍ബയ്ക്കു നല്കി. മെസി നീട്ടിക്കൊടുത്ത പാസില്‍ ആല്‍ബ വലകുലുക്കി. ബാഴ്സയുടെ നാലാം ഗോള്‍ ഉടന്‍തന്നെ വന്നു. 31-ാം മിനിറ്റില്‍ പന്ത് ക്ലിയര്‍ ചെയ്യാനുള്ള സെല്റ്റുടെ പിഴവ് സുവരാസിന്റെ ഗോളിന് വഴിയൊരുക്കി. 59-ാം മിനിറ്റില്‍ കഴിഞ്ഞ വര്‍ഷം ക്ലബ്ബിലെത്തിയ ഔസാമെന് ഡെംബെലെ മെസിക്കു പകരം കളത്തിലെത്തി. മ87-ാം മിനിറ്റില്‍ ഡെംബലയുടെ കോര്‍ണറില്‍നിന്ന് ഇവാന് റാക്കിട്ടിച്ച് ബാഴ്സലോണയുടെ അഞ്ചാം ഗോള്‍ തികച്ചു.
മറ്റ് മത്സരങ്ങളില്‍ സെവിയ്യയും എസ്പാനിയോളും ക്വാര്‍ട്ടറിലെത്തി.