മാന്നാനം: പതിനാലാമത് എഫ്രേംസ് ട്രോഫി ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റ് ആരംഭിച്ചു. ആദ്യ മത്സരത്തിൽ മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടയം ലൂർദ് പബ്ലിക് സ്കൂളിനെ തോൽപ്പിച്ചു. സ്കോർ: 55-14. രണ്ടാമത്തെ മത്സരത്തിൽ പുളിങ്കുന്ന് സെന്റ് ജോസഫ്സ് സ്കൂൾ സെന്റ് എഫ്രേംസ് ബി ടീമിനെ പരാജയപ്പെടുത്തി. സ്കോർ: 60-56.