കോട്ടയം: സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്സിറ്റി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ എംജി യൂണിവേഴ്സിറ്റി കോട്ടയം ചാമ്പ്യന്മാരായി. ഫൈനലില്‍ എംജി എസ്ആര്‍എം യൂണിവേഴ്സിറ്റി ചെന്നൈയിയെ തോല്‍പ്പിച്ചു. 40 റണ്‍സിനായിരുന്നു എംജിയുടെ ജയം.
ആദ്യം ബാറ്റ് ചെയ്ത എംജി 40 ഓവറില്‍ 212 റണ്‍സ് എടുത്ത് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ എസ്ആര്‍എം 172 റണ്‍സിന് ഓള് ഔട്ടായി. സിജോമോന്‍ ജോസഫ്, ശ്രീഹരി നായര്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതവും അഖില്‍ സ്കറിയ രണ്ടു വിക്കറ്റും അഖില്‍ അനില്‍, ഷിനാസ് ഹഷിം എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. 64 റണ്‍സ് എടുത്ത ആനന്ദ് കൃഷ്ണനാണ് എംജിയുടെ ടോപ് സ്കോറര്‍. അഭയ് ജോതിന് (33), അബ്ദുള്‍ ബാസിത് (39), സിജോമോന്‍ ജോസഫ് (28) എന്നിവരവും ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചു. സുമന്ത് ജയിന് (46) ആണ് എസ്ആര്‍എമ്മിന്റെ ടോപ് സ്കോറര്‍.