എര്‍സുറം (തുര്‍ക്കി): രാജ്യത്തിന് അഭിമാനമായി മണാലിയില്‍നിന്നുള്ള അഞ്ചല്‍ ഠാക്കൂര്‍. സ്കീയിംഗില്‍ ഇന്ത്യക്ക് ആദ്യ അന്താ രാഷ്ട്ര മെഡല്‍ സമ്മാനിച്ചുകൊണ്ടാണ് ഈ ഇരുപത്തിയൊന്നുകാരി പുതിയ ചരിത്രമെഴുതിയത്. വെങ്കല മെഡലാണ് അഞ്ചല്‍ സ്വന്തമാക്കിയത്. ഫെഡറേഷന് ഇന്റര്‍നാഷണല്‍ ഡി സ്കീ (എഫ്ഐഎസ്) സംഘടിപ്പിക്കുന്ന പ്രസിദ്ധമായ അല്പൈന് എഡര്‍ 3200 കപ്പിലാണ് ഇന്ത്യന്‍ താരം ചരിത്രം കുറിച്ച മെഡല്‍ നേടിയത്. തുര്‍ക്കിയിലെ എര്സുറമിലുള്ള പാലന്ഡോകന് സ്കീ സെന്ററിലാണ് മത്സരം നടക്കുന്നത്. സ്ലോം ഇനത്തിലാണ് അഞ്ചല്‍ മത്സരിച്ചത്.
മാസങ്ങള്‍ നീണ്ട പരിശീലനത്തിന് അവസാനം ഫലം ലഭിച്ചിരിക്കുന്നു. മത്സരത്തില്‍ എന്റെ തുടക്കം നന്നായിരുന്നു. ഇത് ലീഡ് നേടാന്‍ സഹായിച്ചു. ഈ ലീഡാണ് മൂന്നാം സ്ഥാനത്തെത്തിച്ചത്- അഞ്ചല്‍ പറഞ്ഞു. അഞ്ചലിന്റെ ഈ നേട്ടം ഇന്ത്യയില്‍ അധികം വളര്‍ച്ച പ്രാപിക്കാത്ത വിന്റര്‍ സ്പോര്‍ട്സിനു പുതിയ ഉണര്‍വ് നല്‍കും. ഇന്ത്യയില്‍ വിന്റര്‍ സ്പോര്‍ട്സിനു വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല. കൂടാതെ വിന്റര്‍ സ്പോര്‍ട്സില്‍ മത്സരിക്കുന്ന ഇന്ത്യക്കാര്‍ക്ക് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ സഹായത്തിനു വഴിയും ഈ മെഡലിലൂടെ ലഭിച്ചിരിക്കുകയാണ്.
വിന്റര്‍ ഗെയിംസ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറലാണ് അഞ്ചലിന്റെ പിതാവ് റോഷന് ഠാക്കൂര്‍. ഈ നേട്ടം ഇന്ത്യയിലെ കായിക സംസ്കാരത്തിന് പുതിയ തുടക്കമാണ് നല്‍കിയിരിക്കുന്നതെന്നും അഞ്ചലിന്റെ മെഡല്‍ ഇന്ത്യയിലെ സ്കീയിംഗ് താരങ്ങള്‍ക്ക് വളരെ അഭിമാനമാണ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചലിന്റെ യാത്രയ്ക്ക് പിതാവിന്റെ പണമാണ് ഉപയോഗിച്ചത്. കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഒരു സാമ്പത്തിക സഹായവും ലഭിച്ചില്ലെന്ന് ഠാക്കൂര്‍ പറഞ്ഞു. കായിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സ്കീയിംഗിനെ ഒരു കായിക ഇനമായി പോലും കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്കീയിംഗ് താരത്തിന്റെ ഉപകരണങ്ങള്‍ക്ക് അഞ്ചു മുതല്‍ 10 ലക്ഷം രൂപ വരെ വിലയാകുന്നതാണ്. അഞ്ചലിന്റെ മെഡല്‍ നേട്ടം സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുമെന്നാണ് കുരുതുന്നത്. 2018 വിന്റര്‍ ഒളിമ്പിക്സില്‍ തന്റെ മകളും മകനും പങ്കെടുക്കുന്നത് കാണണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഒളിമ്പിക്സിലും പങ്കെടുക്കുന്നവരുടെ യാത്രയ്ക്കും ഉപകരണങ്ങള്‍ക്കും വേണ്ടിയാണ് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നത്. മറ്റ് അവസരങ്ങളില്‍ സ്വന്തമായി പണം കണ്ടെത്തേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണാലിയിലെ ചെറിയ ഗ്രാമമായ ബുരുവയാണ് അഞ്ചലിന്റെ ജന്മദേശം. പിതാവില്‍നിന്നാണ് സ്കീയിംഗിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചത്. പിന്നീട് മുന്‍ ഒളിമ്പ്യന്‍ ഹീര ലാലിന്റെ ശിക്ഷണത്തില്‍ പരിശീലനം നടത്തുകയായിരുന്നു.
അഞ്ചലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡും അഭിനന്ദിച്ചു. സ്കീയിംഗില്‍ അന്താരാഷ് ട്ര മെഡല്‍ നേടിയതില്‍ അഞ്ചലിനെ അഭിനന്ദിക്കുന്നു. അന്താരാഷ്ട്ര സ്കീയിംഗ് മത്സരത്തിലെ ചരിത്ര നേട്ടത്തില്‍ രാജ്യം ഒന്നടങ്കം അഭിമാനിക്കുന്നതായും ഭാവിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അഞ്ചലിന്റെ നേട്ടത്തിലൂടെ ഇന്ത്യ സ്കീയിംഗില്‍ ആദ്യ അക്കൗണ്ട് തുറന്നുവെന്ന് താരത്തെ അഭിനന്ദിച്ചുകൊണ്ട് റാത്തോഡ് ട്വീറ്റ് ചെയ്തു.