സിഡ്നി: ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ഏകദിന ടീമില്‍ വെടിക്കെട്ട് ബാറ്റ്സ്മാന് ഗ്ലെന്‍ മാക്സ്വെല് ഇല്ല. അഞ്ചു മത്സരങ്ങളാണ് ഏകദിന പരമ്പരയില്‍. ഓസ്ട്രേലിയയ്ക്കുവേണ്ടി 80 ഏകദിനങ്ങളില്‍ മാക്സ്വെല് കളിച്ചിട്ടുണ്ട്.
ബാറ്റിംഗിലെ സ്ഥിരതയില്ലായ്മയാണ് മാക്സ്വെലിന്റെ പുറത്താകലിനു കാരണമായതെന്ന് നായകന് സ്റ്റീവ് സ്മിത്ത് പറഞ്ഞു. സ്ഥിരതവീണ്ടെടുക്കാന് മാക്സ്വെല് കൂടുതല്‍ പരിശീലനം നടത്തണമെന്ന് നായകന് പറഞ്ഞു. സ്ഥിരത വീണ്ടെടുത്തു തിരിച്ചെത്തുമ്പോള്‍ മാക്സ്വെലിനെ ടീമില്‍ നിര്‍ബന്ധമായും ആവശ്യമാണെന്നും നായകന് പറഞ്ഞു. പകരം വിക്കറ്റ് കീപ്പര്‍ ടിം പെയ്നെ ഏകദിന ടീമിലേക്കു തിരിച്ചുവിളിച്ചു. ഏഴു വര്‍ഷത്തിനുശേഷമാണ് പെയ്ന് ഏകദിനടീമിലെത്തുന്നത്.