മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി വിജയവഴില്‍ തിരിച്ചെത്തി. വാറ്റ്ഫഡിനെ 3-1ന് പരാജയപ്പെടുത്തിക്കൊണ്ട് സിറ്റി വിജയപാതയിലെത്തി. തുടര്‍ച്ചയായ 18 ജയങ്ങള്‍ക്കുശേഷം സിറ്റി ഞായറാഴ്ച ക്രിസ്റ്റല്‍ പാലസിനോട് ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. ക്രിസ്റ്റല്‍ പാലസിനെതിരേയുള്ള മത്സരത്തിനിടെ പരിക്കേറ്റു പുറത്തുപോയ കെവിന് ഡി ബ്രുയിനെ ആദ്യ പതിനൊന്നില്‍ തന്നെ ഉള്‍പ്പെടുത്തിയാണ് ടീം ഇറങ്ങിയത്.
സിറ്റിയുടെ രണ്ടു ഗോളിനു ഡി ബ്രുയിന് വഴിയൊരുക്കുകയും ചെയ്തു. കളി തുടങ്ങിയതേ സിറ്റി മുന്നിലെത്തി. 38-ാം സെക്കന്‍ഡില്‍ ലെറോയ് സേന്റെ പാസില്‍ റഹീം സ്റ്റെര്‍ലിംഗ് സിറ്റിയുടെ ഗോളടിക്കു തുടക്കമിട്ടു. ഈ സീസണില്‍ സ്റ്റെര്‍ലിംഗ് നേടുന്ന 18-ാമത്തെ ഗോളായിരുന്നു. സിറ്റിയുടെ രണ്ടാം ഗോള്‍ 13-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ പിറന്നു. ഡി ബ്രുയിന് വലതുവശത്തുനിന്ന് സെര്‍ജിയോ അഗ്വേറോയ്ക്കു നല്കിയ പാസ് നിര്‍ഭാഗ്യത്തിന് വാറ്റ്ഫര്ഡിന്റെ ക്രിസ്റ്റ്യന്‍ കാബാസെലെയുടെ കാലില്‍ തട്ടി ഉയര്‍ന്ന് വലയില്‍ വീണു. രണ്ടാം പകുതിയില്‍ വാറ്റ്ഫര്ഡിന്റെ ഭാഗത്തുനിന്നു മികച്ച നീക്കങ്ങളുണ്ടായി.
എന്നാല്‍ ഗോളാക്കാനായില്ല. 63-ാം മിനിറ്റില്‍ ഡി ബ്രുയിന് ഒരിക്കല്‍ക്കൂടി ഗോളിനു വഴിയൊരുക്കി. ഡി ബ്രുയിന് തൊടുത്ത പന്ത് ഗോള്‍കീപ്പര്‍ ഹെറെല്ചോ ഗോമസിന്റെ കൈയില്‍നിന്ന് വഴുതി നേരെ സെര്‍ജിയോ അഗ്വേറോയുടെ കാലുകളില്വീണു. അവസരം ഒട്ടും പാഴാക്കാതെ അര്‍ജന്റൈന്‍ താരം പന്ത് വലയിലാക്കി.
മറ്റു മത്സരങ്ങളില്‍ ടോട്ടനം എതിരില്ലാത്ത രണ്ടു ഗോളിന് സ്വാന്‍സി സിറ്റിയെ തോല്‍പ്പിച്ചു. ഫെര്‍ണാണ്ടോ ലോറന്റെ, ഡെലെ അലി എന്നിവരാണ് ഗോള്‍ നേടിയത്.