അബുദാബി: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫ്രീകിക്കിന്റെ മികവില്‍, 2017 ക്ലബ് വേള്‍ഡ് കപ്പ് റയല്‍ മാഡ്രിഡിനു സ്വന്തം. അബുദാബിയിൽ നടന്ന മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബായ ഗ്രെമിയോയെ 1-0 എന്ന നിലയില്‍ പരാജയപ്പെടുത്തിയാണ് റയല്‍ മാഡ്രിഡ് കപ്പ് സ്വന്തമാക്കിയത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 53 -ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോയുടെ നിര്‍ണായക ഗോള്‍.
തുടര്‍ച്ചയായി മൂന്നാം തവണയാണ് റയല്‍ മാഡ്രിഡ് ഈ നേട്ടം സ്വന്തമാക്കുന്നത്. സെമിഫൈനലില്‍ അല്‍ ജസീറ ക്ലബിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റയല്‍ മാഡ്രിഡ് ക്ലബ് വേള്‍ഡ് കപ്പ് ഫൈനലില്‍ എത്തിയത്. 20 മത്സരങ്ങളില്‍ നിന്നായി 15 ഗോളുകളാണ് ഈ സീസണില്‍ റയല്‍ മാഡ്രിഡിനു വേണ്ടി റൊണാള്‍ഡോ നേടിയത്.
2017ല്‍ റയല്‍ മാഡ്രിഡ് സ്വന്തമാക്കുന്ന അഞ്ചാമത്തെ കപ്പാണ് ഇത്. ലാലിഗ, ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, യുവേഫ കപ്പ് എന്നിവ ഈ വര്‍ഷം സിനദിന്‍ സിദാന്റെ ചുണക്കുട്ടികള്‍ സ്വന്തമാക്കിയിരുന്നു. മൂന്നു തവണ ക്ലബ് ലോകകപ്പ് നേടുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ആദ്യ ടീം എന്ന ബഹുമതിയും ഇതോടെ റയലിന് സ്വന്തമായി. മെക്സിക്കന്‍ ടീമായ പച്ചുക്ക 4-1ന് അല്‍ ജസീറയെ തോല്പിച്ച് മൂന്നാം സ്ഥാനം സ്വന്തമാക്കി.