ആരിസ്: ലീഗ് വണ്ണിലെ രണ്ടു മത്സരങ്ങളില്‍ നിന്നു മാറി നിന്ന സൂപ്പര്‍ താരം നെയ്മര്‍ കടം വീട്ടി. സ്വന്തം ക്ലബായ പാരിസ് സാന്‍ ഷര്മയിനു വേണ്ടി ഇരട്ട ഗോള്‍ നേടിക്കൊണ്ട് നെയ്മര്‍ തന്റെ തിരിച്ചു വരവ് ആഘോഷമാക്കി. താരത്തിന്റെ ഇരട്ട ഗോളിന്റെ ബലത്തില്‍ റെനീസിനു മേല്‍ 4-1 വിജയമാണ് പിഎസ്ജി നേടിയത്. കഴിഞ്ഞയാഴ്ച ലിലിയോടു നേടിയ വിജയത്തില്‍ ഭാഗഭാക്കാകാന്‍ സസ്പെന്‍ഷനിലായിരുന്ന നെയ്മര്‍ക്ക് കഴിഞ്ഞിരുന്നില്ല.
കുടുംബപരമായ കാര്യങ്ങള്‍ക്കായി ബ്രസീലിലേക്കു മടങ്ങേണ്ടി വന്നതിനാല്‍ ബുധനാഴ്ച സ്ട്രാസ്ബര്‍ഗില്‍ നടന്ന ഫ്രഞ്ച് ലീഗ് കപ്പിലും താരത്തിനു പങ്കെടുക്കാനായിരുന്നില്ല. മത്സരത്തില്‍ പിഎസ്ജി തോല്‍ക്കുകയും ചെയ്തിരുന്നു. തിരിച്ചെത്തിയ നെയ്മര്‍ ലിഗ് വണ്ണില്‍ ഓപ്പണിംഗ് ഗോള്‍ നേടിക്കൊണ്ടാണ് വരവറിയിച്ചത്.
ക്ലബുകളുടെ റാങ്കിംഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തു നില്ക്കുന്ന പിഎസ്ജി ഒന്നാമതെത്താനുള്ള പരിശ്രമത്തിലാണ്. ഒന്നാം സ്ഥാനത്തുള്ള മൊണോക്കോയ്ക്ക് പിഎസ്ജിയേക്കാള്‍ ഒമ്പതു പോയിന്റിന്റെ ലീഡാണുള്ളത്. ഈ മാസം സ്ട്രാസ്ബര്‍ഗിലും ബയേണ്‍ മ്യൂണിക്കിലും ഏറ്റുവാങ്ങിയ പരാജയത്തോടെ ടീം ദുര്ബലമായിത്തുടങ്ങിയെന്ന പരിഹാസങ്ങള്‍ക്ക് മറുപടിയായാണ് നെയ്മറുടെ മികവില്‍ ടീം നേടിയ വിജയം.