പനാജി: വിജയ് മര്‍ച്ചന്റ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് ഗോവയ്ക്കെതിരേ ഇന്നിംഗ്സ് ജയം. ഇന്നിംഗ്സിനും 137 റണ്‍സിനുമാണ് കേരളം വെന്നിക്കൊടി നാട്ടിയത്. എട്ടു വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സിന് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത കേരളത്തിനെതിരേ ഗോവ ഒന്നാം ഇന്നിംഗ്സില്‍ 130നും രണ്ടാം ഇന്നിംഗ്സില്‍ 178 റണ്‍സിനും പുറത്തായി. കേരളത്തിനു വേണ്ടി ജസീര്‍ നാലും അഖിലും അക്ഷയും മൂന്നു വിക്കറ്റ് വീതവും വീഴ്ത്തി.