തിരുവനന്തപുരം: വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ നടക്കുന്ന നാഷണൽ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിന്റെ മൂന്നാം ദിവസം കേരളത്തിന് ഒരു വെള്ളി മെഡൽ കൂടി. 22 ത്രി പോസിഷൻ (പോയിന്റ് 22) ഇനത്തിൽ കേരളത്തിനു വേണ്ടി തൊടുപുഴ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി സേറ മരിയ ജോ ആണ് വ്യക്തിഗത ഇനത്തിൽ വെള്ളി നേടിയത്.
എലിസബത്ത് സൂസൻ കോശി, ഐശ്വര്യ, സേറ എന്നിവരടങ്ങുന്ന ടീമിന് തലനാരിഴക്കാണ് വെങ്കലം നഷ്ടപ്പെട്ടത്. രണ്ടാം ദിവസം നടന്ന പ്രോണ്‍ വിഭാഗത്തിൽ സേറ രണ്ടു വെള്ളിയും ഒരു വെങ്കലവും നേടിയിരുന്നു. ഈ ഇനത്തിൽ എലിസബത്ത് സൂസൻ കോശി വ്യക്തിഗത വെങ്കലം നേടിയിരുന്നു. മുട്ടം തേക്കുംകാട്ടിൽ ഡോ. ജോ മാത്യു - സ്നേഹ ദന്പതികളുടെ മകളാണ് സേറ.