റാഞ്ചി: പുരുഷന്മാര്ക്കു പുറമേ, കേരളത്തിന്റെ വനിതകളും ക്രിക്കറ്റില്‍ ഉജ്വല നേട്ടവുമായി തിളങ്ങി. ബിസിസിഐ ഏകദിന ലീഗില്‍ പ്ലേറ്റ് ബി ഘട്ടത്തില്‍നിന്ന് കേരളം നോക്കൗട്ടിലേക്കു യോഗ്യത നേടി. നിര്‍ണായക പ്ലേറ്റ് മത്സരത്തില്‍ കരുത്തരായ ജാര്‍ഘണ്ഡിനെ അഞ്ചു വിക്കറ്റിനു കീഴടക്കിയാണ് കേരളം ക്വാര്‍ട്ടറിലെത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 43.3 ഓവറില്‍ 131 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 46.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു. കേരളത്തിനു വേണ്ടി നായിക എസ്. ആഷ 43 റണ്‍സും നാല ു വിക്കറ്റും സ്വന്തമാക്കി ഉജ്വല പ്രകടനം പുറത്തെടുത്തു.
12 പോയിന്റുമായാണ് കേരളം നോക്കൗട്ടിലെത്തിയത്. ഒരു മത്സരത്തില്‍പ്പോലും കേരളം പരാജയപ്പെട്ടില്ല. നേരത്തെ വിദര്‍ഭയെ ഏഴു വിക്കറ്റിനും ഗുജറാത്തിനെനാലു വിക്കറ്റിനും ആസാമിനെ 88 റണ്‍സിനും കേരളം പരാജയപ്പെടുത്തിയിരുന്നു.