പനാജി: വിജയ് മര്‍ച്ചന്റ് ട്രോഫിക്കു വേണ്ടിയുള്ള അണ്ടര്‍ 16 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗോവയ്ക്കെതിരായ മത്സരത്തില്‍ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ കേരളത്തിനു മികച്ച സ്കോര്‍. ഓപ്പണര്‍ ആല്ബിന് ബിനുവിന്റെ (121) തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവില്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണറായ ഒമര്‍ അബൂബക്കറും (82) നായകന് വരുണ്‍ നയനാരും (61 നോട്ടൗട്ട്) അര്‍ധസെഞ്ചുറി നേടി.