റൊസാരിയോ: അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ മൂത്ത സഹോദരന് മത്യാസ് മെസി വീട്ടുതടങ്കലില്‍. ആയുധം കൈവശംവച്ച കേസിനാണ് മത്യാസിന് വീട്ടുതടങ്കല്‍ വിധിച്ചിരിക്കുന്നത്.
കഴിഞ്ഞമാസം അര്‍ജന്റീനയില്‍വച്ച് , രക്തം പുരണ്ട ബോട്ടില്‍ നിന്ന് മുഖത്ത് പരിക്കേറ്റ നിലയില്‍ മത്യാസിനെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.പിന്നീടാണ് മത്യാസിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നെന്ന് കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത മത്യാസിനെ, റൊസാരിയോയിലെ വീട്ടിലെത്തിച്ച് തടങ്കലിലാക്കിയിരിക്കുകയാണ്.
ഇത് രണ്ടാം തവണയാണ് 35 -കാരനമായ മത്യാസിസിനെ തോക്ക് കൈവശംവച്ചതിന് അറസ്റ്റ് ചെയ്യുന്നത്. മൂന്നര മുതല്‍ എട്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണിത്.