സൂററ്റ്: രഞ്ജി ട്രോഫിയില്‍ സെമിഫൈനലെന്ന കേരളത്തിന്റെ സ്വപ്നം ഫലവത്തായില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ഭ 412 റണ്‍സിന് കേരളത്തെ തോല്‍പ്പിച്ചു. 578 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങിയ കേരളം 165 റണ്‍സിന് പുറത്തായി.
ആദ്യ ഇന്നിംഗ്്സിലെന്ന പോലെ രണ്ടാം ഇന്നിംഗ്സിലും കേരളം തകര്‍ന്നടിഞ്ഞ കേരളത്തിന് തോല്‍വി ഒഴിവാക്കാനായില്ല. 20 റണ്‍സെടുക്കുന്നതിനിടെ കേരളത്തിന് ആറു വിക്കറ്റുകളാണ് നഷ്ടമായത്. 64 റണ്‍സെടുത്ത സല്മാന് നിസാറാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. കേരളത്തിന്റെ ആറു ബാറ്റ്സ്മാന്മാര് രണ്ടക്കം കാണാതെ പുറത്തായി. സഞ്ജു സാംസണ് 18 റണ്‍സിലൊതുങ്ങിയപ്പോള്‍ ജലജ് സക്സേന പൂജ്യത്തിന് പുറത്തായി. 26 റണ്‍സായിരുന്നു നായകന് സച്ചിന് ബേബിയുടെ സംഭാവന. 16.2 ഓവറില്‍ 41 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ആദിത്യ സര്‍വാതെയാണ് കേരളത്തിന്റെ തകര്‍ച്ച പൂര്‍ത്തിയാക്കിയത്. അവസാനം വീണ ആറു വിക്കറ്റും സര്‍വാതെ സ്വന്തമാക്കി.
സ്കോര്‍ അഞ്ച് റണ്‍സില്‍ നില്ക്കുമ്പോള് ജലജ് സക്സേനയുടെ വിക്കറ്റ് കേരളത്തിന് ആദ്യം നഷ്ടമായി്. പൂജ്യനായി മടങ്ങിയ ജലജിന് പിന്നാലെ 28 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനും കൂടാരം കയറി. പിന്നീടെത്തിയ സഞ്ജു സാംസണിനും കാര്യമായൊന്നും ചെയ്യാനായില്ല. കരണ്‍ ശര്‍മയുടെ പന്തില്‍ വാംഖഡെയ്ക്കു ക്യാച് നല്‍കുകയായിരുന്നു. 26 റണ്‍സോടെ ക്യാപ്റ്റന്‍ സച്ചിന് ബേബിയും പുറത്തായതോടെ കേരളം തകര്‍ച്ചയിലേക്ക് വീണു.
പിന്നീട് അരുണ്‍ കാര്‍ത്തിക്കിന്റെ ഊഴമായിരുന്നു. വാലറ്റത്തെ കൂട്ടുപിടിച്ച് സമനിലയിലെത്തിക്കാമെന്ന സല്മാന് നിസാറിന്റെ പ്രതീക്ഷ സര്‍വാതെ ഇല്ലാതാക്കി. 104 പന്ത് നേരിട്ട് 64 റണ്‍സെടുത്ത സല്മാന് സര്‍വാതെയുടെ പന്തില്‍ അക്ഷയ് വാംഖഡെയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. ഇതോടെ കേരളം പരാജയമുറപ്പിച്ചു. ബേസില്‍ തമ്പിയും കെ.സി. അക്ഷയ്യും അക്കൗണ്ട് തുറക്കാതെ വന്ന വഴിയേ പോയി. നിധീഷ് ആറു റണ്‍സിന് പുറത്തായപ്പോള്‍ സന്ദീപ് വാര്യരുടെ വിക്കറ്റെടുത്ത് സര്‍വാതെ വിദര്‍ഭയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
അവസാന ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 431 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ്് ആരംഭിച്ച വിദര്‍ഭയുടെ മൂന്ന് വിക്കറ്റുകളാണ് ഇന്നു നഷ്ടമായത്. ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 507 റണ്‍സെടുത്തു നില്‍ക്കെ വിദര്‍ഭ രണ്ടാം ഇന്നിംഗ്സ്് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ 246 റണ്‍സടിച്ച വിദര്‍ഭ കേരളത്തെ 176 റണ്‍സിന് പുറത്താക്കി നിര്‍ണായകമായ 70 റണ്‍സ് ലീഡ് നേടിയിരുന്നു.
തമിഴ്നാട്-ഒഡീഷ ഫൈനല്‍
കൊച്ചി: 17-ാമത് ഓള് ഇന്ത്യ ബിഎസ്എന്‍എല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ തമിഴ്നാടും ഒഡീഷയും ഏറ്റുമുട്ടും. സെമി ഫൈനലില്‍ തമിഴ്നാട് 70-57ന് കേരളത്തെയും ഒഡീഷ 66-53ന് ചത്തീസ്ഗഡിനെയും തോല്‍പ്പിച്ചു. കൊച്ചി കവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരം.