മാഞ്ചസ്റ്റര്‍: സ്വന്തം ഓള്‍ഡ് ട്രാഫര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതിരോധത്തിലെ പോരായ്മ പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിക്കു വിജയം സമ്മാനിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകളുടെ ഡെര്‍ബി പോരാട്ടത്തില്‍ 2-1നായിരുന്നു സിറ്റിയുടെ ജയം. 175-ാമത് മാഞ്ചസ്റ്റര്‍ ഡെര്‍ബിയായിരുന്നു.
ഈ ജയം 11 പോയിന്റിന്റെ വലിയ ലീഡാണ് ഗാര്‍ഡിയോളയുടെ സംഘത്തിനു നല്‍കിയത്. സിറ്റിക്കു 46 പോയിന്റും യുണൈറ്റഡിനു 35 പോയിന്റുമാണുള്ളത് മൂന്നാമതുള്ള ചെല്‍സിക്കു 32 പോയിന്റും. പ്രീമിയര്‍ ലീഗില്‍ ഓള്‍ഡ് ട്രാഫര്‍ഡില്‍ സിറ്റിയുടെ 14-ാം ജയമാണ്. ഒരു ലീഗില്‍ തുടര്‍ച്ചയായി വിജയങ്ങള്‍ നേടുന്നതിന്റെ പുതിയ റിക്കാര്‍ഡ് സിറ്റി നേടി. മൗറിഞ്ഞോയ്ക്കെതിരേ 20 മത്സരങ്ങളില്‍ ഗാര്‍ഡിയോള നേടുന്ന ഒമ്പതാം ജയമാണ്. സ്വന്തം ഗ്രൗണ്ടില്‍ തോല്‍വി അറിയാതെയുള്ള 41 മത്സരങ്ങള്‍ക്കുശേഷം യുണൈറ്റഡിന്റെ ആദ്യ തോല്‍വിയാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സിറ്റിയോട് 2-1ന് തോറ്റശേഷം യുണൈറ്റഡ് സ്വന്തം ഗ്രൗണ്ടില്‍ നേരിട്ട ആദ്യ തോല്‍വിയാണ്.
കഴിഞ്ഞ പതിമൂന്ന് ഡെര്‍ബിയില്‍ എട്ടിലും യുണൈറ്റഡിനു തോല്‍വിയായിരുന്നു. യുണൈറ്റഡിനുമേല് സിറ്റി നേടുന്ന ആധിപത്യമാണ് ഓരോ ഡെര്‍ബിയും സൂചിപ്പിക്കുന്നത്. യുണൈറ്റഡിന്റെ കരുത്ത് ചോര്‍ന്ന് സിറ്റി കരുത്തരാകുകയാണ്.
രണ്ട് സെറ്റ് പീസ് അവസരങ്ങള്‍ ക്ലിയര്‍ ചെയ്യാന്‍ റൊമേലു ലുക്കാക്കു പരാജയപ്പെട്ടതാണ് ഡേവിഡ് സില്‍വയുടെ ആദ്യ ഗോളിനും നിക്കോളസ് ഒട്ടാമെന്‍ഡിയുടെ വിജയ ഗോളിനും വഴിയൊരുക്കിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ മാര്‍കസ് റഷ്ഫര്ഡ് സമനില ഗോള്‍ നേടിയിരുന്നു.
42-ാം മിനിറ്റില്‍ സിറ്റി അര്‍ഹിച്ച ഗോള്‍ നേടി. ഫാബിയന്‍ ഡെല്‍ഫിന്റെ ക്രോസ് ബോക്സിനടുത്തുനിന്ന ലെറോയ് സെയ്ന് നിയന്ത്രിച്ച് വലയിലേക്ക് തൊടുത്തു. എന്നാല്‍, സെയ്ന്റെ ഷോട്ട് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗിയ കുത്തി ബാറിനു മുകളിലൂടെ അകറ്റി. തുടര്‍ന്നു ലഭിച്ച കോര്‍ണര്‍ കെവിന് ഡി ബ്രുയിനെടുത്തു.
പന്ത് ലൂക്കാക്കുവിന്റെ ദേഹത്തു തട്ടി സില്‍വയുടെ കാലിലേക്കു വീണു. സില്‍വ അവസരം ഒട്ടും പാഴാക്കാതെ തൊട്ടടുത്തുനിന്ന പന്ത് വലയിലാക്കി. ഇഞ്ചുറി ടൈമില്‍ യുണൈറ്റഡിന്റെ ആക്രമണത്തിനു ഫലം കണ്ടു. മാര്‍ക്സ് റോഹോയുടെ ഹൈബോള് ക്ലിയര്‍ ചെയ്യാന്‍ ഒട്ടാമെന്‍ഡി പരാജയപ്പെട്ടിടത്തുനിന്നാണ് ഗോളിനുള്ള അവസരം വന്നത്. പന്തുമായി കയറിയ റാഷ്ഫര്‍ഡ് എഡേഴ്സണെ വെട്ടിച്ച് പന്ത് വലയിലാക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ യുണൈറ്റഡിന്റെ ഭാഗത്തുനിന്നു മികച്ച നീക്കങ്ങള്‍ ഉണ്ടായി.
പക്ഷേ, 54-ാം മിനിറ്റില്‍ ലൂക്കാക്കുവിന്റെ മറ്റൊരു മണ്ടത്തരം സിറ്റിക്കു ഗോള്‍ നല്കി. സില്‍വയുടെ ഫ്രീകിക്ക് ഇത്തവണ ലുക്കാക്കുവിന്റെ കാലുകളിലെത്തി. ലുക്കാക്കു ക്ലിയര്‍ ചെയ്ത പന്ത് ക്രിസ് സ്മോളിംഗിന്റെ ദേഹത്തുതട്ടി ഒട്ടാമെന്‍ഡിക്കു ഗോള്‍ നേടുന്നതിനു പാകത്തിനു ലഭിച്ചു. അര്ജന്റൈന്താരത്തിന്റെ അക്രോബാറ്റിക് വോളി ഡി ബ്രുയിനെ കടന്ന് വലയില്‍. സമനില നേടാന്‍ അവസാന മിനിറ്റുകളില്‍ ലഭിച്ച അവസരങ്ങളൊന്നും യുണൈറ്റഡിനു ഗോളാക്കാനുമായില്ല.