ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റിന് ഇന്ത്യ ആതിഥ്യമരുളുമെന്ന് ബിസിസിഐ അറിയിച്ചു. 2019-20 കാലയളവിലാണ് മത്സരം നടക്കുന്നത്. ഇക്കഴിഞ്ഞ ജൂണിലാണ് അഫ്ഗാനിസ്ഥാന് ടെസ്റ്റ് പദവി ലഭിച്ചത്. ടെസ്റ്റ് പദവിയുള്ള പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും അംഗങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അഫ്ഗാനിസ്ഥാനെയും അയര്‍ലന്‍ഡിനെയും അംഗീകരിച്ചിരുന്നു.
അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് ഓസ്ട്രേലിയക്കെതിരേ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നിരുന്നാലും ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം ചരിത്രപ്രാധാന്യമര്ഹിക്കുന്നതിനാല് നമ്മള് വേദിയൊരുക്കുകയാണെന്ന് ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി അറിയിച്ചു. ഇന്ത്യയുടെ ക്രിക്കറ്റ് സൗകര്യങ്ങള്‍ അഫ്ഗാനിസ്ഥാന് ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. അത് ഇനിയും തുടരും. ഇന്ത്യയുടെ പക്ഷത്തു നിന്നുള്ള കായിക സഹായങ്ങള്‍ തുടര്‍ന്നും അഫ്ഗാനിസ്ഥാനു ലഭ്യമാക്കും. ഇപ്പോള്‍ അയര്‍ലന്‍ഡുമായുള്ള അഫ്ഗാനിസ്ഥാന്റെ ഹോം മത്സരങ്ങള്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുകയാണ്.
ഈ വര്‍ഷം ആദ്യം നടന്ന ഐപിഎല്‍ ലേലത്തില്‍ ആദ്യമായി രണ്ട് അഫ്ഗാന് താരങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. റാഷിദ് ഖാനും മുഹമ്മദ് നബിയുമാണ് അവര്‍.