ന്യൂഡല്‍ഹി: 2019 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഇന്ത്യ, വിവിധ ഫോര്‍മാറ്റിലുള്ള 81 ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ആതിഥ്യമരുളും. ഇതിനു പുറമേ ഈ കാലയളവില്‍ മുപ്പതിലേറെ വിദേശ പര്യടനങ്ങളും ഇന്ത്യക്കുണ്ട്. എന്നിരുന്നാലും മത്സരദിനങ്ങളുടെ എണ്ണത്തില്‍ കുറവു വരുത്തുമെന്ന നിലപാടിലാണ് ബിസിസിഐ.
ഇന്നലെ വിളിച്ചു ചേര്‍ത്ത പ്രത്യേക മീറ്റിംഗില്‍ ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാമുകളില്‍ ഏകദേശ ധാരണയായി. ഇംഗ്ലണ്ട് ,ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ ടീമുകളുമായുള്ള മത്സരമാണ് ഏറ്റവും പ്രധാനം. അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് മത്സരത്തിനും ഇന്ത്യ ആതിഥേയരാകും. 2019-2020 കാലയളവിലാണ് ഇതു നടക്കുക. ആദ്യടെസ്റ്റ് ഓസ്ട്രേലിയക്കെതിരേ തീരുമാനിച്ചിരുന്നെങ്കിലും അഫ്ഗാനിസ്ഥാനുമായുള്ള ബന്ധത്തിന് ചരിത്രപ്രാധാന്യമുള്ളതിനാലാണ് അവര്‍ക്ക് വേദിയൊരുക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരി പറഞ്ഞു.