ഭുവനേശ്വര്‍: ഹോക്കി വേള്‍ഡ് ലീഗ് ഫൈനലില്‍ ഓസ്ട്രേലിയ ചാമ്പ്യന്മാര്. ഫൈനലില്‍ ഓസ്ട്രേലിയ 2-1ന് അര്‍ജന്റീനയെ തോല്‍പ്പിച്ചു. ഓസ്ട്രേലിയയ്ക്കുവേണ്ടി ജെര്‍മി ഹെവാര്‍ഡ് (17) പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി ഓസ്ട്രേലിയയെ മുന്നിലെത്തിച്ചു. തൊട്ടടുത്ത മിനിറ്റില്‍ അഗസ്റ്റിന് ബഗലോ അര്‍ജന്റീനയ്ക്ക് സമനില നല്കി. രണ്ടാം പകുതിയില്‍ ഓസ്ട്രേലിയ ആക്രമണം ശക്തമാക്കി. കളി തീരാന്‍ മൂന്നു മിനിറ്റുള്ളപ്പോള്‍ ബ്ലാക് ഗ്രൂവേഴ്സ് ഓസ്ട്രേലിയയുടെ വിജയഗോള്‍ സ്വന്തമാക്കി.
മൂന്നാംസ്ഥാനക്കാര്ക്കുവേണ്ടിയുള്ള മത്സരത്തില്‍ ഇന്ത്യക്കു ജയം. ജര്‍മനിയെ 2-1ന് തകര്‍ത്താണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. എസ്.വി. സുനില്‍ ഇന്ത്യയെ 20-ാം മിനിറ്റില്‍ മുന്നിലെത്തിച്ചു. ഇന്ത്യയുടെ പ്രതിരോധം പൊളിഞ്ഞ അവസരത്തില്‍ മാര്‍ക് അപ്പല് (36) സമനില നേടി. എന്നാല്‍ ഫൈനല്‍ വിസില്‍ മുഴങ്ങുന്നതിന് ആറു മിനിറ്റ് മുമ്പ് ഹര്‍മന്‍പ്രീത് സിംഗ് പെനാല്‍റ്റി കോര്‍ണര്‍ വലയിലാക്കി ഇന്ത്യക്കു വിജയം സമ്മാനിച്ചു.
ആദ്യ പകുതിയില്‍ ലീഡ് നേടിയ ഇന്ത്യ മുന്‍തൂക്കം നേടി. രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ ലക്ഷ്യമിട്ട് ജര്‍മനി ശക്തമായാണ് തുടങ്ങിയത്. പ്രതിരോധവും ആക്രമണവും ഒരേ പോലെ ജര്‍മനി മാരകമാക്കി. ഇന്ത്യയുടെ പ്രതിരോധം ആടിയുലഞ്ഞുകൊണ്ടിരുന്നു. തുടര്‍ച്ചയായി പെനാല്‍റ്റി കോര്‍ണര്‍ വഴങ്ങേണ്ടിയും വന്നു.
ഗോള്‍കീപ്പര്‍ സൂരജ് കര്കെരയുടെ രക്ഷപ്പെടുത്തലുകളാണ് ഇന്ത്യയുടെ വല കാത്തത്. ഗോള്‍കീപ്പര്‍ കടുകട്ടിയായി തുടര്‍ന്നപ്പോഴും ജര്‍മനി ആക്രമണം ശക്തമാക്കിക്കൊണ്ടിരുന്നു. പ്രതിരോധക്കാരാന് മാര്‍ക്ക് ചെയ്യപ്പെടാതെനിന്ന അപ്പലിന്റെ ഷോട്ട് ഇന്ത്യയുടെ വലയില്‍ വീണു. അവസാന ക്വാര്‍ട്ടറില്‍ സര്‍വശക്തിയും സമാഹരിച്ചു കളിച്ച ഇന്ത്യ വിജയഗോളിനായി ശ്രമം ആരംഭിച്ചു. തുടര്‍ച്ചയായി മൂന്നു പെനാല്‍റ്റി കോര്‍ണറുകള്‍ തുടര്‍ച്ചയായി നേടി. മൂന്നാമത്തെ പെനാല്‍റ്റി കോര്‍ണര്‍ ഹര്‍മന്‍പ്രീത് ജര്‍മന്‍ വലയില്‍ നിറയൊഴിച്ച് ഇന്ത്യയെ ജയിപ്പിച്ചു.