ഫ്രാങ്ക്ഫര്‍ട്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്കിനു ജയം. ഏകപക്ഷീയമായ ഒരു ഗോളിന് ബയേണ്‍ എന്ട്രാക്ട ഫ്രാങ്ക്ഫര്‍ട്ടിനെ പരാജയപ്പെടുത്തി. അര്‍തുറോ വിദാല്‍ 20-ാം മിനിറ്റില്‍ നേടിയ ഗോളിലായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ ജയം.
35 പോയിന്റുമായി ബയേണാണ് ഒന്നാം സ്ഥാനത്ത്. സ്ഥിരം ഗോള്കീപ്പര്മാരില്ലാതെ വിഷമിക്കുന്ന ബയേണിനു വേണ്ടി ഇന്നലെ ബയേണ്‍ ഫുട്ബോള്‍ അക്കാഡമിയിലെ ഗോള്‍കീപ്പിംഗ് കോച്ച് കോഓര്‍ഡിനേറ്റര്‍ ടോം സ്റ്റാര്‍ക്കാണ് ഇറങ്ങിയത്. ബയേണിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍, രണ്ടാം ഗോള്‍കീപ്പര്‍ സ്വെന്‍ ഉള്‍റിച്ച് എന്നിവര്‍ക്കു പരിക്കിനെത്തുടര്‍ന്നാണ് അക്കാഡമിയിലെ ഗോള്‍കീപ്പിംഗ് കോച്ചിനെ ഇറക്കേണ്ടിവന്നത്. ഫ്രാങ്ക്ഫര്‍ട്ടിന്റെ മുന്നേറ്റങ്ങളെ സമര്‍ഥമായി ചെറുത്ത സ്റ്റാര്‍ക് ഗോള്‍ വല കുലുങ്ങാതെ സൂക്ഷിച്ചു. മറ്റൊരു മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് സ്വന്തം ഗ്രൗണ്ടില്‍ 2-1ന് വെഡര്‍ ബ്രമനോടു തോറ്റു.