മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ അഞ്ചാം ബാലണ്‍ ഡി ഓര് പുരസ്കാരം ഇരട്ട ഗോളോടെ ആഘോഷിച്ചു. റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ മികവില്‍ ലാ ലിഗയില്‍ റയല്‍ 5-0ന് സെവിയ്യയെ തകര്‍ത്തു. റയല്‍ നേടിയ അഞ്ചു ഗോളും ആദ്യ പകുതിയിലായിരുന്നു. കളിയുടെ മൂന്നാം മിനിറ്റില്‍ നാച്ചോ റയലിനെ മുന്നിലെത്തിച്ചു. 23-ാം മിനിറ്റില്‍ റൊണാള്‍ഡോ വലകുലുക്കി. പോര്‍ച്ചുഗീസ് താരം അടുത്ത ഗോള്‍ പെനാല്‍റ്റിയില്‍നിന്ന് 30-ാം മിനിറ്റില്‍ സ്വന്തമാക്കി.
38-ാം മിനിറ്റില്‍ ടോണി ക്രൂസും സെവിയ്യയുടെ വലയില്‍ നിറയൊഴിച്ചു. 43-ാം മിനിറ്റില്‍ റയലിന്റെ കൗമാര ഡിഫന്‍ഡര്‍ അഷ്റഫ് ഹാക്കിം സീനിയര്‍ തലത്തിലെ ആദ്യ ഗോള്‍ സ്വന്തമാക്കി. മറ്റ് മത്സരങ്ങളില്‍ വാലന്‍സിയ 2-1ന് സെല്‍റ്റ വിഗോയെയും ഡിപ്പോര്‍ട്ടിവ ലാ കൊരുണ 1-0-ന് ലെഗന്സിനെയും പരാജയപ്പെടുത്തി.