ധര്‍മശാല: ഇന്ത്യ-ശ്രീലങ്ക മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ഇന്നു തുടക്കമാകും. അന്തരീക്ഷമലിനീകരണം നിറഞ്ഞ ഡല്‍ഹി ടെസ്റ്റിനുശേഷം ടീമുകള്‍ സുഖശീതളിമ നിറഞ്ഞ അന്തരീക്ഷത്തില്‍ കളിക്കാന്‍ രാജ്യത്തെ ഏറ്റവും മനോഹരവും പ്രകൃതിഭംഗി നിറഞ്ഞതുമായ ധര്മശാലയിലെത്തുകയാണ്.
രാവിലെ 11.30 മുതലാണ് മത്സരം. ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ നാട്ടില്‍ നേടുന്ന ജയം ആവര്‍ത്തിക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. മൂന്നു മത്സരവും ജയിച്ചാല്‍ ഇന്ത്യറാങ്കിംഗില് ദക്ഷിണാഫ്രിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തും. ബൗണ്‍സ് നിറഞ്ഞ ധര്‍മശാലയിലെ പിച്ചില്‍ ടോസ് നിര്‍ണായക ഘടകമാകും.
മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍വച്ച് ഇരുടീമും കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ ജയം നേടി. വിശ്രമം ലഭിച്ചതിനെത്തുടര്‍ന്ന് പുതിയ പരമ്പരയില്‍ കോഹ്ലി ഇല്ല. സ്ഥിരം നായകനു പകരം രോഹിത് ശര്‍മയാണ് ആ സ്ഥാനത്ത്.
അജിങ്ക്യ രഹാനെയുടെ ഫോം ഔട്ടാണ് ഇന്ത്യയെ വിഷമിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയിലേക്കു തിരിക്കുംമുമ്പേ ഫോമിലേക്കെത്താനായാല്‍ രഹാനെയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതിന് കാരണമാകും. ശ്രീലങ്കയില്‍ നടന്ന ഏകദിന മത്സരങ്ങളില്‍ രോഹിത് ശര്‍മ രണ്ടു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയുമായി ഫോമിലായിരുന്നു.
ഇക്കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലും ഒരു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും നേടിയ പകരക്കാരന് നായകന് ഫോമിലാണെന്നു തെളിയിച്ചു. കോഹ്ലി ഇല്ലെങ്കിലും ബാറ്റിംഗില്‍ ഇന്ത്യ ശക്തരാണ്. രോഹിത് ശര്‍മ, ശിഖര്‍ ധവാന്, ദിനേശ് കാര്‍ത്തിക്, മഹേന്ദ്ര സിംഗ് ധോണി, കേദാര്‍ ജാദവ് എന്നിവര്‍ ഏത് എതിരാളികള്‍ക്കു മുന്നിലും വലിയ പ്രകടനം നടത്താന്‍ പ്രാപ്തരാണ്. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ബാറ്റിംഗ് ലൈപ്പിനു കരുത്ത് പകരും. സ്പിന്‍ കൈകാര്യം ചെയ്യാന്‍ യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവരുണ്ടാകും. പേസ് ഡിപ്പാര്‍ട്ട്മെന്റില്‍ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും. സ്വിംഗിനെ തുണയ്ക്കുന്ന പിച്ചില്‍ സിദ്ധാര്‍ഥ് കൗളിനെ മൂന്നാം പേസറായി ഇറക്കുമോയെന്ന് ഇന്നറിയാം.
ശ്രീലങ്കയാണെങ്കില് ഡല്‍ഹി ടെസ്റ്റില്‍ പുറത്തെടുത്ത ബാറ്റിംഗ് മികവ് പുറത്തെടുക്കാനുള്ള തയാറെടുപ്പിലാണ്. കൂടാതെ സ്വന്തം നാട്ടിലേറ്റ 5-0ന്റെ തോല്‍വിയ്ക്ക് പകരംവീട്ടാനും ലങ്ക ആഗ്രഹിക്കുന്നു.