തൃശൂർ: വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ രണ്ടു ദിവസങ്ങളിലായായി നടന്ന സംസ്ഥാന ജൂണിയർ ഗുസ്തി ചാംമ്പ്യൻഷിപ്പിൽ പെണ്‍കുട്ടികളുടെ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ കോട്ടയം ജില്ലയും (30 പോയിന്റ്) ആണ്‍കുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് ജില്ലയും(54) കിരീടംചൂടി. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരായ തൃശൂർ ജില്ല 28 പോയിന്റോടെ രണ്ടാംസ്ഥാനക്കാരായപ്പോൾ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്ഥാനത്ത് - 34 പോയിന്റ്.
ഗ്രീക്കോ റോമൻ മത്സരങ്ങളിൽ മലപ്പുറം ജില്ല 30 പോയിന്റോടെ ഒന്നാംസ്ഥാനം നേടി. 28 പോയിന്റുള്ള തിരുവന്തപുരമാണ് രണ്ടാംസ്ഥാനക്കാർ.
വനിതാ വിഭാഗം ഫ്രീസ്റ്റൈലിൽ ഒന്നാം സ്ഥാനം നേടിയവർ: 53 കിലോഗ്രാം - പി.എസ്.അനുമോൾ (കണ്ണൂർ), 57 കിലോഗ്രാം- കെ.ഡിൽന പ്രേമൻ (തൃശൂർ), 62 കിലോഗ്രാം- എൻ.ബി.ബിനിഷ (തൃശൂർ), 68 കിലോഗ്രാം-ആർ.എസ്.ദേവൂട്ടി (ആലപ്പുഴ), 76 കിലോഗ്രാം-ജെ.സൂര്യ ഗായത്രി (ആലപ്പുഴ). ആണ്‍കുട്ടികളുടെ ഫ്രീസ്റ്റൈൽ വിഭാഗം: 79 കിലോഗ്രാം-യു.പി.നിതിൻ (പാലക്കാട്), 86 കിലോഗ്രാം - എസ്.അംജിത്ത് (തിരുവനന്തപുരം), 92 കിലോഗ്രാം-റഷീദ് നവാസ് (തിരുവനന്തപുരം), 97 കിലോഗ്രാം-കെ.മുഹമ്മദ് ജഷീർ (പാലക്കാട്), 125 കിലോഗ്രാം-ദിനു എൻ.ബെന്നി (പാലക്കാട്).