ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ആവേശപ്പോരാട്ടം. സീസണിലെ ആദ്യ ഡെര്‍ബി ഇന്നു നടക്കും. മാഞ്ചസ്റ്റര്ടീമുകള് മുഖാമുഖം വരുമ്പോള്‍ ആവേശം ബൗണ്ടറി കടക്കുമെന്നുറപ്പ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മത്സരം.
14 തുടര്വിജയവുമായെത്തുന്ന മാഞ്ചസ്റ്റര്‍ സിറ്റി ആത്മവിശ്വാസത്തിലാണ്. പോയിന്റ് നിലയില്‍ ഒന്നാമതുള്ള സിറ്റിയേക്കാള്‍ 11 പോയിന്റിന്റെ വ്യത്യാസമാണ് യുണൈറ്റഡിനുള്ളത്. എന്നാല്‍, ഓള്‍ഡ് ട്രാഫോര്‍ഡില്‍ മികച്ച റിക്കാര്‍ഡുള്ള തങ്ങളെ അങ്ങനെയങ്ങ് തോല്‍പ്പിക്കാമെന്ന് ആരും കരുതേണ്ടെന്ന് യുണൈറ്റഡ് ആരാധകര്‍ പറയുന്നു.
ആഴ്സണലിനെ അവരുടെ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ സിറ്റി കഴിഞ്ഞ ദിവസം കെട്ടുകെട്ടിച്ചിരുന്നു. ലോകത്തെ മികച്ച രണ്ടു പരിശീലകരും നേര്‍ക്കു നേര് വരുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
മുന്‍ ബാഴ്സ പരിശീലകന് പെപ് ഗാര്‍ഡിയോള പരിശീലിപ്പിക്കുന്ന ടീമായ സിറ്റിയില്‍ ഗബ്രിയേല്‍ ജീസസ്, സെര്‍ജി അഗ്വേറോ എന്നീ ലോകോത്തര താരങ്ങളുടെ സാന്നിധ്യമുണ്ട്. ഹൊസെ മൗറീഞ്ഞോ പരിശീലിപ്പിക്കുന്ന യുണൈറ്റഡ് അവസാനം കളിച്ച നാലു മത്സരങ്ങളിലും വെന്നിക്കൊടി നാട്ടി. സസ്പെന്ഷന് മൂലം സൂപ്പര്‍ താരം പോള്‍ പോഗ്ബ ഇല്ലാതെയാകും യുണൈറ്റഡ് ഇന്നിറങ്ങുന്നത്.
ഇന്നലെ നടന്ന മത്സരത്തില്‍ കരുത്തരായ ചെല്‍സിയെ വെസ്റ്റ്ഹാം യുണൈറ്റഡ് അട്ടിമറിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു വെസ്റ്റ്ഹാമിന്റെ വിജയം. ആറാം മിനിറ്റില്‍ അര്ണാട്ടോവിച്ചാണ് വിജയഗോള്‍ നേടിയത്.