ലിവര്‍പൂള്‍/ മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ലിവര്‍പൂള്‍, സെവിയ്യ, ഷാക്തര്‍, പോര്‍ട്ടോ ടീമുകള്‍ പ്രവേശിച്ചു. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്, ടോട്ടനം ഹോട്സ്പര്‍, മാഞ്ചസ്റ്റര്‍ സിറ്റി, ബെസിക്ടാസ് നേരത്തേന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. ഈ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആറു മത്സരങ്ങളിലും ഗോള്‍ നേടുന്ന ആദ്യ കളിക്കാരനെന്ന റിക്കാര്‍ഡ് റയലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ സ്വന്തമാക്കി. ലിവര്‍പൂളിനുവേണ്ടി ഫിലിപ്പെ കുടിഞ്ഞോ ഹാട്രിക് നേടി.
ലിവര്‍പൂളിന്റെ സ്വന്തം ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ബ്രസീലിയന്‍ താരം കുടിഞ്ഞോയുടെ ഹാട്രിക്, സാദിയ മാനെയുടെ ഇരട്ടഗോള്‍ മികവിലും ലിവര്‍പൂള്‍ എതിരില്ലാത്ത ഏഴു ഗോളിന് സ്പാര്‍ടക് മോസ്കോയെ തകര്‍ത്തു. ആദ്യപകുതിയില്‍തന്നെ ലിവര്‍പൂള്‍ 3-0ന് മുന്നിലെത്തി. ഇതില്‍ രണ്ടെണ്ണം കുടിഞ്ഞോയുടേതായിരുന്നു. നാലാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 15-ാം മിനിറ്റില്‍ ടീം ഒരുക്കിയ നീക്കവുമാണ് ഗോളില്‍ കലാശിച്ചത്. ഒരണ്ണം റോബര്‍ട്ടോ ഫിര്‍മിനോ (18) വകയുമായിരുന്നു. രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ കൂടുതല്‍ ഗോള്‍ നേടുന്നതിനായി ആക്രമണമഴിച്ചുവിട്ടു. 47-ാം മിനിറ്റില്‍ മാനെയുടെ ഗോളില്‍ ലിവര്‍പൂള്‍ ലീഡ് നാലായി ഉയര്‍ന്നു. മൂന്നു മിനിറ്റിന് കഴിഞ്ഞ് കുടിഞ്ഞോ ഹാട്രിക് പൂര്‍ത്തിയാക്കി. സ്പാര്‍ടക് ഡിഫന്‍ഡര്‍ അലക്സാണ്ടര്‍ സെലിഖോവിന്റെ ദേഹത്തു തട്ടിയാണ് പന്ത് വലയിലെത്തിയത്. 75-ം മിനിറ്റില്‍ ഡാനിയല്‍ സ്റ്റുറിഡ്ജിന്റെ പാസ് ഗോള്മുഖത്ത്നിന്ന മാനെയെ തേടിയെത്തി. പന്ത് വലയിലാക്കി മാനെ രണ്ടാം ഗോള്‍ തികച്ചു. 86-ാം മിനിറ്റില്‍ മുഹമ്മദ് സാലഹ് ലിവര്‍പൂളിന്റെ ഗോള്‍ പൂര്‍ത്തിയാക്കി.
ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി സെവിയ്യ പ്രീക്വാര്‍ട്ടറിലെത്തി. മാരിബറുമായി 1-1ന് സമനില പിടിച്ചാണ് സെവിയ്യ അവസാന പതിനാറിലെത്തിയത്. 10-ാം മിനിറ്റില്‍ മാരിബര്‍ മാര്‍കോസ് ടാവാറെസിന്റെ ഗോളില്‍ മുന്നിലെത്തി. എന്നാല്‍ 75-ാം മിനിറ്റില്‍ ഗാന്‍സോ സ്പാനിഷ് ക്ലബ്ബിനു സമനില സമ്മാനിച്ചു.
സിറ്റിയുടെ ആദ്യ തോല്‍വി
ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ 2-1ന് തോല്‍പ്പിച്ച് ഷാക്തര്‍ ഡൊണറ്റ്സ്ക് പ്രീക്വാര്‍ട്ടറില്‍. 2017-18 സീസണിലെ ഇതുവരെയുള്ള മത്സരങ്ങളില്‍നിന്ന് സിറ്റി നേരിട്ട ആദ്യ തോല്‍വിയാണ്. 20 മത്സരങ്ങള്‍ക്കുശേഷം സിറ്റി നേരിട്ട ആദ്യ തോല്‍വിയാണ്. മുന്‍ ബ്രസീലിയന്‍ ദേശീയ താരം ബെര്‍ണാഡിന്റെ മികച്ചൊരു ഗോളില്‍ 26-ാം മിനിറ്റില്‍ ഷാക്തര്‍ മുന്നിലെത്തി. 32-ാം മിനിറ്റില്‍ ബ്രസീലിന്റെ തന്നെ ഇസ്മാലി ഷാക്തറിന്റെ ലീഡ് ഉയര്‍ത്തി.
90+2-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്വേറോയുടെ പെനാല്റ്റിലൂടെയാണ് സിറ്റി ഒരു ഗോള്‍ നേടിയത്. മത്സരത്തില്‍ തുടക്കം മുതലേ ഷാക്തര്‍ ആക്രമണ ഫുട്ബോളാണ് കാഴ്ചവച്ചത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഫെയനൂര്‍ദ് റോട്ടര്‍ഡം 2-1ന് പരാജയപ്പെടുത്തി.
ഗ്രൂപ്പ് ജിയില്‍ പത്തുപേരുമായി കളിക്കേണ്ടിവന്ന എഫ്സി പോര്‍ട്ടോ 5-2ന് കഴിഞ്ഞ തവണ സെമിയിലെത്തിയ മോണക്കോയെ തകര്‍ത്തു. ആദ്യ പകുതിയില്‍ വിന്‍സന്റ് അബൂബക്കര്‍ നേടിയ ഇരട്ട ഗോള്‍ പോര്‍ട്ടോയ്ക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കി. 38-ാം മിനിറ്റില്‍ പരസ്പരം കായികമായി ഏറ്റുമുട്ടിയതിന് പോര്‍ട്ടോ ഡിഫന്‍ഡര്‍ ഫിലിപ്പെയും മോണക്കോയുടെ റാച്ചിഡ് ഖെസലും ചുവപ്പ് കാര്‍ഡ് കണ്ടു. 45-ാം മിനിറ്റില്‍ യാസിന് ബ്രാഹിമി പോര്‍ട്ടോയുടെ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയില്‍ അലക്സ് ടെലാസ് (65), ടിക്വിനോ സോറസ് (88) എന്നിവരും ഗോള്‍ നേടി. കാമില്‍ ഗ്ലിക് (61 പെനാല്‍റ്റി), റഡമേല്‍ ഫാല്‍ക്കോവ (78) എന്നിവരാണ് മോണക്കോയുടെ ഗോള്‍ സ്കോറര്‍മാര്‍. പോര്‍ട്ടോയുടെ ജയത്തോടെ ലീപ്സിഗ് പുറത്തായി. പത്തുപേരുമായി കളിച്ച ലീപ്സിഗ് 2-1ന് പ്രീക്വാര്‍ട്ടറിലേക്കു കടന്ന ബെസിക്ടാസിനോടു തോറ്റു.
റിക്കാര്‍ഡ് കുറിച്ച് റൊണാള്‍ഡോ
ഗ്രൂപ്പ് ഘട്ടത്തില ആറു കളിയിലും ഗോള്‍നേടുന്ന ആദ്യതാരമെന്ന അപൂര്‍വ റിക്കാര്‍ഡ് റയലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. ഗ്രൂപ്പ് എച്ചിലെ മത്സരത്തില്‍ റയല്‍ 3-2ന് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ കീഴടക്കി. ടൂര്‍ണമെന്റിലെ ആദ്യ ഗോള്‍ നേടിയ ബോര്‍ഹ മയ്യോറല് റയലിനെ എട്ടാം മിനിറ്റില്‍ മുന്നിലെത്തിച്ചു. നാലു മിനിറ്റ് കഴിഞ്ഞ് റൊണാള്‍ഡോ ഗോള്‍ കണ്ടെത്തിയതോടെ പുതിയ റിക്കാര്‍ഡും പിറന്നു. ഈ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ റൊണാള്‍ഡോയുടെ ഒമ്പതാം ഗോളായിരുന്നു.
ഇടവേളയ്ക്കു പിരിയുന്നതിന് രണ്ടു മിനിറ്റ് മുമ്പ് പിയറി എമറിക് ഔബമെയാംഗ് ഒരു ഗോള്‍ തിരിച്ചടിച്ചു. രണ്ടാം പകുതി തുടങ്ങി മൂന്നു മിനിറ്റായപ്പോള്‍ ഗാബണ്‍ ദേശീയതാരം രണ്ടാം തവണയും റയലിന്റെ വല കുലുക്കി. 81-ാം മിനിറ്റില്‍ ലൂകാസ് വാസ്ക്വസിന്റെ ഗോളില്‍ റയല്‍ വിജയം ഉറപ്പിച്ചു.