ന്യൂഡല്‍ഹി: ബിഡബ്ല്യുഎഫ് പുറത്തിറക്കിയ പുതിയ റാങ്കിംഗില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി. ബാഡ്മിന്റണില്‍ ഇന്ത്യയുടെ ഭാവിവാഗ്ദാനമായ ലക്ഷ്യ സെന്‍ 19 സ്ഥാനം ഉയര്‍ന്ന് ആദ്യ 100ലെത്തി.
പുതിയ റാങ്കിംഗില്‍ ലക്ഷ്യ സെന്‍ 89-ാം സ്ഥാനത്തേക്കു കുതിച്ചുകയറി. പതിനാറുകാരനായ ലക്ഷ്യ ഈ സീസണില്‍ അന്താരാഷ് ട്ര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പുറത്തെടുത്ത മികവാണ് റാങ്കിംഗ് മെച്ചപ്പെടുത്താന്‍ സഹായിച്ചത്. ഈ കൗമാരതാരം യൂറേഷ്യ ബള്ഗേറിന് ഓപ്പണ്‍, ഇന്ത്യ ഇന്റര്‍നാഷണല്‍ സീരീസ് എന്നിവയില്‍ ചാമ്പ്യനായപ്പോള്‍ ടാറ്റ ഓപ്പണ്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ചാലഞ്ചില്‍ റണ്ണേഴ്സ് അപ്പായി.
ചൈന ഓപ്പണ്‍, ഹോങ്കോംഗ് ഓപ്പണ്‍ ടൂര്ണമെന്റുകളില്നിന്നു വിട്ടുനിന്ന ശ്രീകാന്ത് അടുത്തയാഴ്ച ആരംഭിക്കുന്ന ദുബായി സൂപ്പര്‍ സീരീസ് ഫൈനലില്‍ കളിക്കും. എച്ച്.എസ്. പ്രണോയ്, ബി. സായ് പ്രണീത് എന്നിവര്‍ 10, 17 സ്ഥാനങ്ങളില്‍ തുടരുന്നു. വനിതകളില്‍ പി.വി.സിന്ധുവും സൈന നെഹ് വാളും മൂന്നാമത്തെയും പത്താമത്തെയും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ഋതുപര്‍ണ ദാസ് മൂന്നു സ്ഥാനം മെച്ചപ്പെടുത്തി 49-ാം റാങ്കിലെത്തി.