സുൽത്താൻ ബത്തേരി: സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ പത്തനംതിട്ട, കോട്ടയം ടീമുകൾ സെമിയിൽ പ്രവേശിച്ചു. പത്തനംതിട്ട എറണാകുളത്തിനെ 25-17, 25-17, 25-17 എന്ന നേരിട്ടുള്ള സെറ്റിനാണ് പരാജയപ്പെടുത്തിയത്. കോട്ടയം കണ്ണൂരിനെ 21-25, 25-16, 25-22, 22-25, 15-7 എന്ന സ്കോറിനാണ് തോല്പിച്ചത്.