കൊച്ചി: ഒബ്റോണ്‍ ബാഡ്മിന്റണ്‍ ഡബിൾസ് ലീഗിൽ അഭിജിത് - ദീപക് സഖ്യം ജേതാക്കളായി. നെൽസണ്‍ - എൽവിൻ സഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാന തലത്തിൽ 64 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. ഒബ്റോണ്‍ മാൾ സെന്റർ മാനേജർ ജോജി ജോണ്‍ വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും നൽകി.