മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, യുവന്റസ്, റോമ, ബാസല്‍ ടീമുകള്‍ പ്രീക്വാര്‍ട്ടറിലെത്തി. അവസാന മത്സരങ്ങളിലെ വിജയമാണ് ഇവരെ പ്രീക്വാര്‍ട്ടറിലേക്കു നയിച്ചത്. ബാഴ്സലോണ, ബയേണ്‍ മ്യൂണിക്, പാരി സാന്‍ ഷെര്‍മയിന്‍, ചെല്‍സി ടീമുകള്‍ നേരത്തെ തന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു.
ഗ്രൂപ്പ് എയില്‍ പ്രീക്വാര്‍ട്ടര്‍ തേടിയിറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പിന്നില്‍നിന്നശേഷമാണ് 2-1ന് സിഎസ്കെഎ മോസ്കോയെ തകര്‍ത്തത്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ് യുണൈറ്റഡ് കടന്നത്. ഓള്‍ഡ് ട്രാഫഡില്‍ 45-ാം മിനിറ്റില്‍ സിഎസ്കെഎ മോസ്കോ വിറ്റിന്ചോയിലൂടെ മുന്നിലെത്തി. എന്നാല്‍ 65-ാം മിനിറ്റില്‍ റൊമേലു ലുക്കാക്കുവിന്റെ ഗോളില്‍ യുണൈറ്റഡ് സമനില പിടിച്ചു. രണ്ടു മിനിറ്റിനുശേഷം യുണൈറ്റഡിന്റെ വിജയഗോള്‍ മാര്‍കസ് റഷ്ഫഡ് കുറിച്ചു. ബെന്‍ഫിക്കയെ 2-0ന് തോല്പിച്ച് എഫ്സി ബാസലും പ്രീക്വാര്‍ട്ടറിലെത്തി.
സ്വന്തം സ്റ്റാംഫഡ് ബ്രിഡ്ജില്‍ അത്ലറ്റിക്കോ മാഡ്രിഡിനോടു 1-1ന് സമനില വഴങ്ങിയ ചെല്‍സി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം നഷ്ടമാക്കി. ഗ്രൂപ്പ് സിയില്‍ ക്വാരബാഗിനെ 1-0ന് പരാജയപ്പെടുത്തിയ റോമയാണ് ഒന്നാം സ്ഥാനത്ത്.
ഗ്രൂപ്പ് ഡിയില്‍ യുവന്റസ് 2-0ന് ഒളിമ്പിയാക്കസിനെ പരാജയപ്പെടുത്തി അവസാന 16ലെത്തി. പ്രീക്വാര്‍ട്ടര്‍ നേരത്തെ ഉറപ്പിച്ച ബാഴ്സലോണ 2-0ന് സ്പോടിംഗ് ലിസ്ബണെ തോല്‍പ്പിച്ചു. ഇന്നലെ നടന്ന ഏറ്റവും വലിയ മത്സരത്തില്‍ ബയേണ്‍ മ്യൂണിക് 3-1ന് പിഎസ്ജിയെ കീഴടക്കി.ഇരട്ട ഗോള്‍ നേടിയ കോറന്റിന് ടോലിസോ (37, 69), റോബര്‍ട്ട് ലെവന്‍ഡോവ്സ്കി (8) എന്നിവരാണ് ബയേണിന്റെ ഗോള്‍ നേട്ടക്കാര്‍. കൈലിയന്‍ എംബാപ്പെയാണ് (50) പിഎസ്ജിയുടെ ഗോളിനുടമ.