ന്യൂയോര്‍ക്ക്: ഗര്‍ഭിണിയായിരിക്കെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടി അദ്ഭുതമായ അമേരിക്കയുടെ സെറീന വില്യംസ് ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചുവരുന്നു. ഓസ്ട്രേലിയന്‍ ഓപ്പണിലൂടെ തന്നെയാണ് മേജര്‍ ടൂര്‍ണമെന്റിലേക്കുള്ള സെറീനയുടെ മടങ്ങിവരവ്. ജനുവരിയില്‍ നടക്കുന്ന ടൂര്ണമെന്റിലേക്ക് സെറീനയും പ്രവേശിച്ചതായി ടൂര്‍ണമെന്റ് ഡയറക്ടര്‍ ക്രെയ്ഗ് ടിലി പറഞ്ഞു.
സെറീനയ്ക്കു വീസ ലഭിച്ചതായും അവര്‍ പരിശീലനം ആരംഭിച്ചതായും ക്രെയ്ഗ് ടിലി അറിയിച്ചു. ഏഴു തവണ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം ചൂടിയ സെറീന പെണ്‍കുഞ്ഞിന് ജന്മം നല്കിയ ശേഷമാണ് ടെന്നീസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തുന്നത്.
രണ്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് സെറീന സഹോദരി വീനസ് വില്യംസിനെ തോല്‍പ്പിച്ച് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിനു ശേഷമാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം സെറീന പുറംലോകത്തോട് വെളിപ്പെടുത്തിയത്.