ഭുവനേശ്വര്‍: ഹോക്കി വേള്‍ഡ് ലീഗില്‍ അവസാന നിമിഷം വരെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തിനൊടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ 3-2 ന് ബെല്‍ജിയത്തിനെ തോല്പിച്ച് ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. നിശ്ചിതസമയത്ത് 3-3 സമനിലയില്‍ അവസാനിച്ച മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
ഇന്ത്യക്കു വേണ്ടി ഗുര്‍ജന്ദ് സിംഗ്, ഹര്മന് പ്രീത് സിംഗ്, രൂപീന്ദര്‍ പാല് സിംഗ് എന്നിവരാണ് ഗോള്‍ നേടിയത്. ബെല്‍ജിയത്തിനു വേണ്ടി ലോയ്ക് ലൂയിപേര്ട്ട്, അമോരി ക്യുസ്റ്റേഴ്സ് എന്നിവര്‍ ഗോള്‍ നേടി. ഷൂട്ടൗട്ടിലും 2-2നു തുല്യത പാലിച്ചതോടെ സഡന്‍ ഡെത്തിലേക്കു കടക്കുകയായിരുന്നു. ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്.