ന്യുഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നു വീണ്ടും ഉണരുന്നു. തുടര്തോല്വിയില്നിന്നു കരകയറാന്‍ ഡല്‍ഹി ഡൈനാമോസ് ഇന്ന് സ്വന്തം ഗ്രൗണ്ടില്‍ ജംഷഡ്പുര്‍ എഫ്സിയെ നേരിടും. തുടര്‍ച്ചയായ രണ്ടു തോല്‍വികളില്‍ നിന്നുള്ള തിരിച്ചടികളെ മറികടന്നു വീണ്ടും വിജയങ്ങളുടെ ട്രാക്കില്‍ എത്താനുള്ള എല്ലാ തയാറെടുപ്പുകളുമായാണ് കോച്ച് മിഗുവേല്‍ എഞ്ചല്‍ പോര്‍ച്ചുഗല്‍ ഡല്‍ഹി ടീമിനെ സജ്ജമാക്കിയിരിക്കുന്നത്.
ആദ്യ മത്സരത്തില്‍ പൂന സിറ്റി എഫ്സിക്കെതിരേ ബാലവാഡി ശിവ് ഛത്രപതി സ്റ്റേഡിയത്തില്‍ 3-2 വിജയത്തോടെ തുടക്കം കുറിച്ച ഡല്‍ഹി ഡൈനാമോസ് രണ്ടാം മത്സരത്തില്‍ ബംഗളൂരു എഫ്സിക്കെതിരെ 1-4നും മൂന്നാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനോട് 0-2ന്റെ അപ്രതീക്ഷിത തോല്‍വിയും നേരിട്ടു.
മറുവശത്ത് ജംഷഡ്പുര്‍ എഫ്സി മൂന്നു ക്ലീന്‍ ഷീറ്റുകളോടെയാണ് വരുന്നത്. കളിച്ച മൂന്നു മത്സരങ്ങളിലും തോറ്റിട്ടില്ല. ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോടും രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനോടും മൂന്നാം മത്സരത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരായ എടികെയോടും ഗോള്‍ രഹിത സമനില പിടിച്ചു. ടീമിന് ഇതുവരെ ഗോള്നേടാനാകാത്തത് ഇംഗ്ലീഷുകാരനായ മുന്‍ കേരള ബ്ലാസ്റ്റേഴ്സ് കോച്ചായ ജംഷഡ്പുര്‍ പരിശീലകന് സ്റ്റീവ് കോപ്പലിനെ അലട്ടുന്നു. സ്റ്റീവ് കോപ്പലിനു തന്റെ ടീമിന്റെ പ്രകടനത്തില്‍ പൂര്‍ണ സംതൃപ്തനാണ്.
തന്റെ ടീമിന് ഇതുവരെ ഗോള്‍ നേടാന്‍ കഴിയാതെ പോയതിനു ഒരു കാരണമായി കോപ്പല്‍ ചൂണ്ടിക്കാണിക്കുന്നത് ജംഷഡ്പുരിലെ ഹോം ഗ്രൗണ്ടിന്റെ മോശം സ്ഥിതിയാണ്.
‘ഹോം ഗ്രൗണ്ടില്‍ ഞങ്ങള്‍ക്കു ലഭിക്കേണ്ടിയിരുന്ന മുന്‍തൂക്കം ക്ലേശകരമായ ഗ്രൗണ്ട് കാരണം നഷ്ടപ്പെട്ടു. അതില്‍ ഞങ്ങള്‍ വളരെ നിരാശരാണ്. -കോപ്പൽ പറഞ്ഞു