ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യമായി കളിക്കാനെത്തിയ ബംഗളൂരു എഫ്സിക്ക് തിരിച്ചടിയായി ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ വിലക്ക്. എഫ്സി ഗോവയ്ക്കെതിരായ മത്സരത്തില്‍ എതിര് താരത്തെ കൈയേറ്റം ചെയ്തതിന് രണ്ടു കളികളില്‍ നിന്ന് വിലക്കും മൂന്നു ലക്ഷം രൂപ പിഴയും ഗുര്‍പ്രീതിനു വിധിച്ചു. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിയുടെ യോഗമാണ് തീരുമാനം കൈക്കൊണ്ടത്.കഴിഞ്ഞ വ്യാഴാഴ്്ച എഫ്സി ഗോവയ്ക്കെതിരായ മത്സരത്തിലാണ് വിലക്കിനാസ്പദമായ സംഭവമുണ്ടായത്.
എതിര്‍താരത്തെ ആക്രമിച്ച സന്ധുവിന് റഫറി മാര്‍ച്ചിംഗ് ഓര്‍ഡര്‍ നല്‍കിയിരുന്നു. ബംഗളൂരു 1-2ന് പിന്നില്‍ നില്‍ക്കുമ്പോഴായിരുന്നു ഗോളിയുടെ പരാക്രമം. 36-ാം മിനിറ്റില്‍ ബംഗളൂരു ബോക്സില്‍ ഗോവന്‍ താരം മാനുവേല്‍ ലാന്സറോട്ടൊയുടെ മുന്നേറ്റം തടയാനുള്ള നീക്കമാണ് സംഘര്‍ഷത്തിലും പിന്നീട് സന്ധുവിന്റെ മടക്കത്തിലും കലാശിച്ചത്. ഇതിനു കിട്ടിയ പെനാല്‍റ്റി ഗോളാക്കി ഗോവ ആദ്യ പകുതിയില്‍ 3-1ന്റെ ലീഡും നേടി. മത്സരത്തില്‍ ബംഗളൂരു തോറ്റിരുന്നു.
വെള്ളിയാഴ്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ആണ് ബംഗളൂരുവിന്റെ അടുത്ത മത്സരം. ഡിസംബര്‍ പതിന്നാലിന് പൂനയ്ക്കെതിരായ മത്സരത്തിലും സന്ധുവിന് ഇറങ്ങാന്‍ പറ്റില്ല. പിഴത്തുകയായ മൂന്നു ലക്ഷം രൂപ പത്തു ദിവസത്തിനുള്ളില്‍ അടയ്ക്കണമെന്നാണ് എഐഎഫ്എഫ് നിര്‍ദേശം. മൂന്നു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റ് സ്വന്തമാക്കിയ ബംഗളൂരു തന്നെയാണ് ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ മുന്നില്‍. നോര്‍വേ ലീഗില്‍ കളിച്ച ആദ്യ ഇന്ത്യന്‍ താരമാണ് ഗുര്‍പ്രീത്.