ന്യൂഡല്‍ഹി: ശ്രീലങ്കന്‍ ടീമിലെ മുതിര്‍ന്ന താരങ്ങള്‍ക്കു നഷ്ടമായ മികവ് തിരിച്ചുപിടിച്ചപ്പോള്‍ മൂന്നാം ടെസ്റ്റില്‍ ലങ്ക മാന്യമായ നിലയില്‍. മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക ഒമ്പത് വിക്കറ്റിന് 356 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യയെക്കാള്‍ 180 റണ്‍സ് പിന്നില്‍. ചാണ്ഡിമല്‍ 147 റണ്‍സുമായി പുറത്താകാതെ നില്ക്കുന്നു. എയ്ഞ്ചലോ മാത്യൂസും സെഞ്ചുറി നേടി.
ഇന്ത്യക്കെതിരേയുള്ള ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ രണ്ടു സെഷനുകളില്‍ പരിചയസമ്പന്നരായ എയ്ഞ്ചലോ മാത്യൂസും ദിനേശ് ചാണ്ഡിമലും കാഴഅചവച്ച ഉത്തരവാദിത്വത്തോടെയുള്ള ബാറ്റിംഗാണ് ലങ്കയെ മികച്ച നിലയിലേക്കു നയിച്ചത്. ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തെ ചെറുത്ത് ഇരുവരും 477 പന്തുകളാണ് നേരിട്ടത്. മാത്യൂസ്-ചാണ്ഡിമല്‍ നാലാം വിക്കറ്റ് കൂട്ടുകെട്ട് 181 റണ്‍സാണ് എടുത്തത്. ഇവരും ക്രീസില്‍ നിന്നപ്പോള്‍ ശ്രീലങ്കയ്ക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ മാത്യൂസ് പുറത്തയാതോടെ ലങ്ക വീണ്ടും തകര്‍ന്നു. അവസാന സെഷനില്‍ സ്പിന്നര്‍മാര്‍ പിടിമുറുക്കിയപ്പോള്‍ ലങ്കയ്ക്ക് 39 റണ്‍സ് എടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി. മൂന്നിന് 131 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഇരുവരും മികച്ച രീതിയില്‍ കൂട്ടുകെട്ട് കൊണ്ടുപോയി.
തകര്‍പ്പന്‍ സെഞ്ചുറികളോടെ മൂന്നാം ദിനം ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിനു ശിക്ഷിച്ച ചാണ്ഡിമല്‍-മാത്യൂസ് സഖ്യമാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. എട്ടാം ടെസ്റ്റ് സെഞ്ചുറി കുറിച്ച മാത്യൂസും പത്താം സെഞ്ചുറി കണ്ടെത്തിയ ചാണ്ഡിമലും അനായാസം റണ്‍സ് കണ്ടെത്തി.
സ്കോര്‍ 256ല്‍ നില്‍ക്കെ 111 റണ്‍സെടുത്ത മാത്യൂസിനെ ചായയ്ക്കു പിരിയും മുമ്പ് രവിചന്ദ്രന്‍ അശ്വിന് പുറത്താക്കി. 268 പന്തുകള്‍ നേരിട്ട മാത്യൂസ് 14 ബൗണ്ടറിയും രണ്ടു സിക്സും ഉള്‍പ്പെടെയാണ് 111 റണ്‍സെടുത്തത്. എന്നാല്‍ ചെറുത്തുനിന്ന ചാണ്ഡിമലാണ് ലങ്കന്‍ സ്കോര്‍ 350 കടത്തിയത്. 341 പന്തുകള്‍ നേരിട്ട ചണ്ഡിമല്‍ 147 റണ്‍സോടെ പുറത്താകാതെ നില്ക്കുന്നു. 18 ബൗണ്ടറികളും ഒരു സിക്സും ഉള്‍പ്പെടുന്നതാണ് ചണ്ഡിമലിന്റെ ഇന്നിംഗ്്്സ്.
ചായയ്ക്കു പിരിയും മുമ്പ് അശ്വിന് മാത്യൂസിനെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചു. പിന്നീടെത്തിയ സദീര സമരവിക്രമ 61 പന്തില്‍ ഏഴു ബൗണ്ടറികളുടെ സഹയാത്തോടെ 33 റണ്‍സെടുത്ത് ഇന്നിംഗ്സിനെ ആവേശകരമാക്കി. അപകടകരമായി നീങ്ങിയ സമരവിക്രമയെ സാഹ മികച്ചൊരു ക്യാച്ചിലൂടെ ഒറ്റക്കൈയില്‍ ഒതുക്കി. ഇഷാന്തിനായിരുന്നു വിക്കറ്റ്.
അരങ്ങേറ്റ താരം റോഷന് സില്‍വയെ (മൂന്നു പന്തില്‍ 0) അശ്വിന് പുറത്താക്കി. നിരോഷന്‍ ഡിക്ക്വെല്ലയുടെ (0) ഓഫ് സ്റ്റംപ് അശ്വിന് പിഴുതു. സുരംഗ ലക്മല്‍ (5), ലാഹിരു ഗമാഗെ (1) എന്നിവരുടെ വിക്കറ്റുകള്‍ ഷാമിയും ജഡേജയും സ്വന്തമാക്കി.