ചണ്ഡിഗഡ്: ഈ സീസണിലെ ഐ ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്നു തുടക്കം. ഉദ്ഘാടനമത്സരത്തില്‍ മിനര്‍വ പഞ്ചാബ്, കരുത്തരായ മോഹന്‍ബഗാനെ നേരിടും. 10 ടീമുകളാണ് ഈ സീസണില്മാറ്റുരയ്ക്കുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് ഗോകുലം കേരള എഫ്സി മത്സരിക്കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗും ഐ ലീഗും ഒരുപോലെ വരുന്നു എന്ന പ്രത്യേകതയും ഈ സീസണുണ്ട്. ലുധിയാനയിലെ ഗുരുനാനാക് സ്റ്റേഡിയത്തില്‍ വൈകുന്നേരം 5.30 മുതലാണ് പോരാട്ടം. ഈ ലീഗിന്റെ 11-ാം പതിപ്പാണ് ഇത്.