കൊച്ചി: ഇന്നു നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്- ജംഷഡ്പുർ എഫ്സി ഐഎസ്എൽ മത്സരത്തിന്റെ ടിക്കറ്റുകൾ ഇന്നു കൗണ്ടറുകളിൽ ലഭിക്കില്ല. ടിക്കറ്റുകളുടെ വില്പന മുത്തൂറ്റ് ഫിൻകോർപിന്റെ എംജി റോഡിലുള്ള ശാഖയിൽ മാത്രമായിരിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് അധികൃതർ അറിയിച്ചു.
ബുക്ക്മൈ ഷോയിലൂടെ ബുക്ക് ചെയ്ത ഇ-ടിക്കറ്റുകൾ മാറ്റിയെടുക്കാനും ഇവിടെ സംവിധാനമൊരുക്കിയിട്ടുണ്ട്. കൗണ്ടറിൽ ഇ-ടിക്കറ്റുകളും മാറ്റി നൽകില്ല. ഓണ്‍ലൈനിൽ ടിക്കറ്റുകൾ വാങ്ങാനാവും. ഗാലറി അടക്കമുള്ള ടിക്കറ്റുകൾ ഇപ്പോഴും ഓണ്‍ലൈനിൽ ലഭ്യമാണ്.