പാരീസ്/ടൂറിന്:കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ യുവന്റസുമായി ഗോള്‍രഹിത സമനില പിടിച്ച് ബാര്‍സലോണ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍. സെല്‍റ്റിക്കിനെ ഗോളില്‍ മുക്കി പിഎസ്ജി തുടര്‍ച്ചയായ അഞ്ചാം ജയം സ്വന്തമാക്കി. ക്വാരാബാഗിനെ എതിരില്ലാത്ത നാലു ഗോളിനു പരാജയപ്പെടുത്തി ചെല്‍സിയും നോക്കൗട്ടിലെത്തി. മറ്റ് മല്‍സരങ്ങളില്‍ പിഎസ്ജിയും അത്ലറ്റിക്കോ മഡ്രിഡും ജയിച്ചു കയറിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബേസലിനോട് പരാജയപ്പെട്ടു.
ഗ്രൂപ്പ് ബിയില്‍ പാരി സാന്‍ ഷെര്മയിന്റെ സൂപ്പര്‍ താരങ്ങളായ നെയ്മറുടെയും എഡിന്‍സന്‍ കവാനിയുടെയും ഇരട്ടഗോളുകളുടെ മികവില്‍ ഒന്നിനെതിരെ ഏഴ് ഗോളിനാണ് പിഎസ്ജി സെല്‍റ്റിക്കിനെ തകര്‍ത്തത്. ആദ്യ മിനിറ്റില്‍ തന്നെ മുന്‍ പിഎസ്ജി താരം മൂസ ഡെംബെലെയിലൂടെ മുന്നിലെത്തിയ സെല്‍റ്റിക്കിന്റെ ആഘോഷം ആ ഗോളില്‍ തീര്‍ന്നു. പിന്നെ ഗോള്‍ വാങ്ങിക്കൂട്ടാനായിരുന്നു സന്ദര്‍ശകരുടെ വിധി. ഗ്രൂപ്പ് ഘട്ടത്തില്‍ പിഎസ്ജി വഴങ്ങിയ ആദ്യ ഗോളും ഇതായിയിരുന്നു. 24 ഗോളുകളാണ് അഞ്ചു മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ ഫ്രഞ്ച് ക്ലബ് എതിര്‍വലയില്‍ എത്തിച്ചത്. വഴങ്ങിയ ഗോളിനു തിരിച്ചടി ഒമ്പതാം മിനിറ്റില്‍ നെയ്മറിലൂടെ വന്നു. 22-ാം മിനിറ്റില്‍ നെയ്മറിലൂടെ പിഎസ്ജി ലീഡ് സ്വന്തമാക്കി. ആറു മിനിറ്റ് കഴിഞ്ഞ് കവാനിയും ഗോള്‍ നേടിയതോടെ പിഎസ്ജിയുടെ ലീഡ് ഉയര്‍ന്നു.
35-ാം മിനിറ്റില്‍ കൈലിയന്‍ എംബാപ്പെയുടെ ഗോളും ചേര്‍ന്നപ്പോള്‍ ആദ്യ പകുതിയില്‍ പിഎസ്ജി 4-1ന് മുന്നില്‍. രണ്ടാം പകുതിയില്‍ ശേഷിക്കുന്ന ഗോളുകളുമെത്തി. 75-ാം മിനിറ്റില്‍ മാര്‍ക്കോ വെറാറ്റിയും 80-ാം മിനിറ്റില്‍ ഡാനി ആല്‍വ്സും വല കുലുക്കി. ഇതിനിടെ കവാനി 79-ാം മിനിറ്റില്‍ ഇരട്ട ഗോള്‍ തികച്ചു. ഇരുടീമും ഗ്രൂപ്പില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ 5-0നായിരുന്നു സെല്‍റ്റിക്ക് സ്വന്തം ഗ്രൗണ്ടില്‍ തോറ്റത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബയേണ്‍ മ്യൂണിക് ഒന്നിനെതിരേ രണ്ടു ഗോളിന് ആന്ഡെര്ലെചിറ്റിനെ പരാജയപ്പെടുത്തി. ഒരു ഗോളിനു വഴിയൊരുക്കുകയും വിജയഗോള്‍ നേടുകയും ചെയ്ത കോറന്റിന് ടോലിസോയാണ് ബയേണിനു ജയമൊരുക്കിയത്.
ഗോള്‍ അകന്നു നിന്ന ആദ്യ പകുതിക്കുശേഷമായിരുന്നു ഗോളുകള്‍. 51-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ ഗോളില്‍ ബയേണ്‍ മുന്നിലെത്തി. ബോക്സിനുള്ളില്‍വച്ച് ടോലിസോ നല്കിയ പാസിനു ലെവന്‍ഡോവ്സ്കിക്കു കാലുവയ്ക്കേണ്ടതേ ഉണ്ടായിരുന്നുള്ളൂ. 63-ാം മിനിറ്റില്‍ സോഫിയന് ഹാനി ഹെഡറിലൂടെ ആന്ഡെര്ലെചിറ്റ് സമനില നേടി. ചാമ്പ്യന്‍സ് ലീഗില്‍ ബെല്‍ജിയം ക്ലബ്ബിന്റെ ആദ്യ ഗോളായിരുന്നു. 77-ാം മിനിറ്റില്‍ ടോലിസോയുടെ ഹെഡറിലൂടെ ബയേണിന്റ വിജയഗോളെത്തി.
ഗ്രൂപ്പ് എയില്‍ എഫ്സി ബാസലിനോട് 1-0ന്റെ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം അവസാന മത്സരം വരെ നീട്ടി. 89-ാം മിനിറ്റില്‍ മൈക്കില്‍ ലാംഗ് ആണ് വിജയഗോള്‍ നേടിയത്. സിഎസ്കെഎ മോസ്കോ ബെന്‍ഫിക്കയെ 2-0ന് പരാജയപ്പെടുത്തിയതാണ് യുണൈറ്റഡിന് പ്രീക്വാര്‍ട്ടര്‍ പ്രവേശനം അവസാന മത്സരം വരെ നീട്ടിയത്. അടുത്ത മാസം ഓള്‍ഡ് ട്രാഫഡില്‍ യുണൈറ്റഡ് സിഎസ്കെഎ മോസ്കോയെ നേരിടും.
ഗ്രൂപ്പ് സിയില്‍ ചെല്‍സി ബാക്കുവില്‍ നടന്ന മത്സരത്തില്‍ ക്വാരബാഗിനെ എതിരില്ലാത്ത നാലു ഗോളിനു തകര്‍ത്ത് പ്രീക്വാര്‍ട്ടറിലെത്തി. രണ്ടു ഗോള്‍ നേടുകയും മറ്റു രണ്ടു ഗോളിനു പെനാല്‍റ്റിയിലൂടെ വഴിയൊരുക്കിയതും വില്യനാണ്. 36, 85 മിനിറ്റുകളിലായിരുന്നു ബ്രസീലിയന്‍ താരത്തിന്റെ ഗോളുകള്‍. 21-ാം മിനിറ്റിലും 73-ാം മിനിറ്റിലും വില്യനെ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനാല്‍റ്റി എഡന്‍ ഹസാര്‍ഡും സെസ് ഫാബ്രിഗസും കൃത്യമായി വലയിലാക്കി.
റോമയെ എതിരില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെടുത്തി അത്ലറ്റിക്കോ മാഡ്രിഡ് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി. ചെല്സിക്കെതിരേയാണ് അത്ലറ്റിക്കോയുടെ അടുത്ത മത്സരം. അന്റോണി ഗ്രീസ്മാന് 69-ാം മിനിറ്റില്‍ നേടിയ തലയ്ക്കു മുകളിലൂടെയുള്ള കിക്കിലൂടെ നേടിയ അത്ലറ്റിക്കോയെ മുന്നിലെത്തിച്ചു. 85-ാം മിനിറ്റില്‍ കെവിന് ഗെമിറോ രണ്ടാം ഗോള്‍ നേടി അത്ലറ്റിക്കോയുടെ വിജയം ഉറപ്പിച്ചു. പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ അത്ലറ്റിക്കോയ്ക്ക് വിജയം അനിവാര്യമായിരുന്നു.
ഗ്രൂപ്പ് ഡിയില്‍ യുവന്റസുമായി ഗോള്‍രഹിത സമനില പിടിച്ച് വളരെ കഷ്ടപ്പെട്ടാണ് ബാര്‍സ നോക്കൗട്ടിലേക്കെത്തുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയുടെ തുടര്‍ച്ചയായ രണ്ടാമത്തെ ഗോള്‍രഹിത സമനിലയാണ്. ഇതുവരെ ബാഴ്സലോണയ്ക്കു ടൂറിനില്‍ യുവന്റസിനെ പരാജയപ്പെടുത്താനായിട്ടില്ല. ബാഴ്സലോണയ്ക്കു 11 പോയിന്റും യുവന്റസിന് എട്ടു പോയിന്റുമാണുള്ളത്. ഒളിമ്പിയാക്കസിനെ സ്പോര്‍ടിംഗ് 3-1ന് പരാജയപ്പെടുത്തി. അവസാന മത്സരത്തിലൂടെ പ്രീക്വാര്‍ട്ടറിലേക്കുള്ള രണ്ടാമത്തെ ടീമിനെ അറിയാനാകും.