തിരുവനന്തപുരം: വുഷു അസോസിയേഷനിൽ നിലനില്‍ക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി സ്പോർട്സ് കൗണ്‍സിലിൽ എത്തിയ അസോസിയേഷൻ അംഗങ്ങൾ തമ്മിൽ കൈയാങ്കളി. ഇന്നലെ രാവിലെ സ്പോർട്സ് കൗണ്‍സിലിൽ അസോസിയേഷൻ ഭാരവാഹികൾ എത്തിയെങ്കിലും ചർച്ച ചെയ്ത് പുറത്തിറങ്ങിയ അസോസിയേഷൻ പ്രവർത്തകർ തമ്മിൽ കൈയാങ്കളി ഉണ്ടാവുകയായിരുന്നു. വുഷുവിന് രണ്ട് അസോസിയേഷനുകൾ ആണുള്ളത്. ഇവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ച യോഗത്തിനു ശേഷമാണു കൈയാങ്കളി ഉണ്ടായത്.