പൂന: ഇന്ത്യൻ പ്രീമിയർ ലീഗിൽ പൂന ബലേവാഡി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സത്തില്‍ ആതിഥേയരെ തകര്‍ത്ത് ഡല്‍ഹി ഡൈനാമോസിന് വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഡല്‍ഹി, പൂന സിറ്റി എഫ്സിയെ പരാജയപ്പെടുത്തിയത്.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം ബ്രസീലിയന്‍ താരം പൗളീഞ്ഞോ ഡയസാണ് ഡല്‍ഹിക്കായി 47-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയത്. പിന്നീട് 20 മിനിറ്റ് കണ്ടത് ഗോളടിമേളമായിരുന്നു. അതിനുശേഷം 25 മിനിറ്റ് ഗോളില്ലാ കളി. അവസാനം ഇഞ്ചുറി ടൈമിൽ പൂനയുടെ രണ്ടാമത്തെ തിരിച്ചടി. കാല്‍പ്പന്തുകളിയുടെ ആവേശക്കാഴ്ചകള്‍ സമ്മാനിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മല്‍സരത്തിനൊടുവില്‍ വിജയം സന്ദര്‍ശക ടീമായ ഡല്‍ഹി ഡൈനാമോസിനു സ്വന്തം.
ആദ്യഗോളിന്റെ തുടക്കം ഇടതുവിംഗിൽനിന്നായിരുന്നു. ചഗാട്ടെ നല്കിയ പാസ് പൗളീഞ്ഞോ യാതൊരു പിഴവും വരുത്താതെ കൃത്യമായി പോസ്റ്റിലെത്തിച്ചു. 54-ാം മിനിറ്റില്‍ പൂന ഗോളിയെ കബളിപ്പിച്ച് മനോഹരമായ നീക്കത്തിലൂടെ ചഗാട്ടെയിലൂടെ െ ഡല്‍ഹി ലീഡ് രണ്ടാക്കി ഉയര്‍ത്തി. 67-ാം മിനിറ്റില്‍ ഗോള്‍ ലോംഗ് ഷോട്ടിലൂടെ മത്യാസ് മിറാബ്ജെയാണ് മൂന്നാം ഗോള്‍ വലയിലാക്കിയത്.
പൂനയ്ക്കായി ഉറുഗ്വെ താരം എമിലിയാനോ അല്‍ഫാരോ (67), സ്പാനി ഷ് താരം മാര്‍ക്കോസ് ടെബാര്‍ (90+) എന്നിവ ര്‍ വല ചലിപ്പിച്ചു. വിജയത്തോടെ ഡല്‍ഹി ഡൈനാമോസ് മൂന്നു പോയിന്റുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ബംഗളൂരുവാണ് ഒന്നാമത്. കളം നിറഞ്ഞ് കളിച്ച ചാങ്തെ കളിയിലെ കേമനായും തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഈ സീസണിലെ ആദ്യറൗണ്ട് മത്സരങ്ങൾ പൂർത്തിയായി.