പുൽപ്പള്ളി: സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന് മുള്ളൻകൊല്ലി സെന്റ് മേരീസ് ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ തുടക്കമായി.
ആദ്യദിനം നടന്ന പുരുഷ വിഭാഗം മത്സരങ്ങളിൽ കോഴിക്കോട് കണ്ണൂരിനെയും(73-60) തൃശൂർ-മലപ്പുറത്തെയും(71-20) ഇടുക്കി കാസർഗോഡിനെയും(52-43) പരാജയപ്പെടുത്തി. വനിതകളുടെ മത്സരത്തിൽ ആതിഥേയരായ വയനാടിനെ മലപ്പുറം പരാജയപ്പെടുത്തി(13-38). എറണാകുളം കാസർഗോഡിനെയും പരാജയപ്പെടുത്തി(25-16). രാവിലെ ആറിനും തുടർന്ന് വൈകിട്ട് മൂന്നു മുതലുമാണ് മത്സരങ്ങൾ നടക്കുന്നത്. പുൽപ്പള്ളി പഴശിരാജ കോളജ് ഗ്രൗണ്ടിലും മത്സരങ്ങൾ നടക്കും. ലീഗ് മത്സരങ്ങളാണ് ഇന്നും നാളെയുമായി നടക്കുക.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ചാണ്ടി പുനക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വർഗീസ് മുരിയൻകാവിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമൻ പാറക്കുഴി, ഷിനു കച്ചിറയിൽ, എ.കെ. മാത്യു, സന്തോഷ് കടുപ്പിൽ, മേഴ്സി ബെന്നി, തോമസ് പാഴൂക്കാല, ജിൽസ് കടുപ്പിൽ, ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു.